വാൽപ്പാറയിൽ കരടി സ്ഥിരം ശല്യക്കാരൻ: തൊഴിലാളികളെ ആക്രമിച്ചു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീടിന്റെ വരാന്തയിൽ കയറിയിരുന്നു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

Spread the love

ഇടുക്കി: വാല്‍പ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ നിന്ന് തൊഴിലാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പറളായി എസ്റ്റേറ്റിന് സമീപത്തെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് കരടി ആക്രമിക്കാൻ ശ്രമിച്ചത്.

video
play-sharp-fill

കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച്‌ തൊഴിലാളികള്‍ പ്രതിരോധിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സമീപത്തെ എസ്റ്റേറ്റിലെ വീട്ടിലും കരടി എത്തി. ബഹളം വച്ചതിനെ തുടർന്ന് കരടി ഓടിപ്പോയി.

ഇന്നലെ പുലർച്ചെയാണ് സംഭവം. ഇയല്‍പാടി എസ്റ്റേറ്റിലെ ഡാനിയേലിൻ്റെ വീട്ടുവരാന്തയിലും കരടി എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്‌ദം കേട്ട് ഭയന്ന വീട്ടുകാർ സിസിടിവി നോക്കിയപ്പോഴാണ് കരടിയെ കണ്ടത്. തുടർന്ന് ജനലിലൂടെ ബഹളം വെച്ച്‌ കരടിയെ ഓടിച്ചു. ഈ മേഖലയില്‍ സ്ഥിരമായെത്തുന്ന കരടിയെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്