
മുണ്ടക്കയം വള്ളിയങ്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് നാളെ ഭദ്രദീപം തെളിയും
മുണ്ടക്കയം: വള്ളിയാംകാവ് ദേവീക്ഷേത്രത്തില്‍ മീനഭരണി മഹോത്സവത്തിന് നാളെ ഭദ്രദീപം തെളിയുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.പ്രകാശ് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
തന്ത്രി താഴമണ്‍മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലും മേല്‍ശാന്തി ബിജുകുമാർ നമ്ബൂതിരി, കീഴ്ശാന്തി ജാതവേദൻ നമ്ബൂതിരി എന്നിവയുടെ സഹകാർമ്മികത്വത്തിലുമാണ് ചടങ്ങുകള്‍. നാളെ വൈകിട്ട് 6.45ന് ദേവസ്വം ബോർഡ് മെമ്ബർ അഡ്വ.എ.അജിത് കുമാർ ഭദ്രദീപം പ്രകാശനം നടത്തും. വിവിധ ദിവസങ്ങളില്‍ ഗണപതിഹോമം, ഭാഗവതപാരായണം, പ്രസാദമൂട്ട് നടക്കും. ഞായർ വൈകിട്ട് 6:45 മുതല്‍ മല്ലാരി ഫ്യൂഷൻ.
31ന് രാവിലെ 8.30 മുതല്‍ ഭക്തിഗാനസുധ. വൈകിട്ട് നാലിന് പഴയകാലത്തെ ആറാട്ടുകടവായ കാനം തോട്ടില്‍ നിന്നും താലപ്പൊലിഘോഷയാത്ര. വൈകിട്ട് 7:30ന് ഐവറുകളി. ഏപ്രില്‍ ഒന്നിന് രാവിലെ 9.50ന് പൊങ്കാല. ഭദ്രദീപ പ്രകാശനം എം.അഞ്ജന ഐ.എ.എസും 1ന് മഹാപ്രസാദമൂട്ട് ഭദ്രദീപപ്രകാശനം ദേവസ്വം ബോർഡ് മെമ്ബർ സി.വി.പ്രകാശും നിർവഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് 5ന് കുപ്പക്കയം ക്ഷേത്രത്തില്‍ നിന്നും താൈലപ്പൊലി ഘോഷയാത്ര. വൈകിട്ട് 6:45 ഭക്തിഗാനമേള, 2ന് വൈകിട്ട് 6.45ന് കൈക്കൊട്ടികളി, രാത്രി 8.30ന് വലിയഗുരുസി. 3ന് രാവിലെ 9ന് ശതകലശവും കളഭാവിഷേകവും നടക്കും. 4ന് വൈകിട്ട് 5.30ന് നവീകരിച്ച ക്ഷേത്രഗോപുരം, നാഗർ, കാലയക്ഷിയമ്മ ആലയങ്ങള്‍, തിടപ്പള്ളി, ക്ഷേത്ര ചുറ്റുമതില്‍ എന്നിവയുടെ സമർപ്പണം. രാത്രി 8 30ന് വലിയഗുരുസി.