വാളയാറിൽ ബാലപീഡകർ രക്ഷപെടുമ്പോൾ കോട്ടയത്ത് മാതൃകയായി കോടതിയും പ്രോസിക്യൂഷനും: മണർകാട്ട് പിഞ്ചുകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ ക്രിമിനലിന് അഞ്ചു വർഷം കഠിന തടവ്; വിധിച്ചത് കോട്ടയത്തെ പോക്‌സോ കോടതി

വാളയാറിൽ ബാലപീഡകർ രക്ഷപെടുമ്പോൾ കോട്ടയത്ത് മാതൃകയായി കോടതിയും പ്രോസിക്യൂഷനും: മണർകാട്ട് പിഞ്ചുകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ ക്രിമിനലിന് അഞ്ചു വർഷം കഠിന തടവ്; വിധിച്ചത് കോട്ടയത്തെ പോക്‌സോ കോടതി

ക്രൈം ഡെസ്‌ക്

കോട്ടയം: വാളയാറിൽ പിഞ്ചു കുട്ടികളെ പീഡിപ്പിച്ച കേസിൽ നരാധമൻമാരായ ക്രിമിനലുകൾ പുഷ്പം പോലെ രക്ഷപെടുമ്പോൾ, കോട്ടയത്ത് കുറ്റവാളികൾക്ക് കൃത്യമായി ശിക്ഷ നൽകി കോടതി. കോട്ടയത്തെ പോക്‌സോ കോടതിയാണ് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച ക്രിമിനലിനെ ശിക്ഷിച്ചിരിക്കുന്നത്. മണർകാട് പൊലീസ് 2014 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ കോടതി വിധി പുറത്തു വന്നിരിക്കുന്നത്.

അയർക്കുന്നം മടയിൽ വീട്ടിൽ രാജു (50)നെയാണ് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചു വർഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് ബാബുവിനെ ശിക്ഷിച്ചിരിക്കുന്നത്. അഞ്ചു വർഷം കഠിനതടവും 35,000 രൂപ പിഴയും ബാബു അടയ്‌ക്കേണ്ടി വരും. വിചാരണയ്ക്കിടെ ജാമ്യത്തിലായിരുന്ന പ്രതിയെ ശിക്ഷിക്കപ്പെട്ടതോടെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി രാജു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വിവരം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് രാജു പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. രാജുവിന്റെ നിരന്തര പീഡനത്തിന് ഇരയായ പെൺകുട്ടി ഒടുവിൽ കൂട്ടുകാരിയോട് വിവരം തുറന്നു പറഞ്ഞു. കൂട്ടുകാരിയുടെ നിർദേശപ്രകാരമാണ് രാജു പീഡിപ്പിക്കുന്നതായി പെൺകുട്ടി അമ്മയോടും ്അച്ഛനോടും പറഞ്ഞത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രാജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേസിൽ 19 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ഇതിൽ ഒരു സാക്ഷി മാത്രമാണ് കൂറുമാറിയത്. കേസിൽ പ്രോസിക്യൂട്ടറായി അഡ്വ.എം.എൻ പുഷ്‌കരനാണ് ഹാജരായി.