പാലക്കാട് സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു, ആളപായമില്ല

Spread the love

 

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയിൽ സ്ക്രാപ്പ് യൂണിറ്റിൻ്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു. പ്രദേശത്ത് ശക്തമായ കാറ്റ് ഉള്ളതിനാൽ സമീപത്തെ കുറ്റിക്കാടുകളിലേക്കും തീ പടർന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.

video
play-sharp-fill

 

അപകടം നടന്നുകഴിഞ്ഞ് അരമണിക്കൂർ പിന്നിട്ടിട്ടും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ തീ നിയന്ത്രണവിധേയമാണ്. പട്ടാമ്പിയിൽ നിന്നുള്ള ഒരു ഫയർഫോഴ്‌സ് യൂണിറ്റ്, ഷൊർണൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് എന്നിവർ സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ആളപായമില്ല.