വള്ളം മറിഞ്ഞ് മുങ്ങിത്താണ വൃദ്ധനെ രക്ഷിക്കാൻ തോട്ടിൽ ചാടിയവർക്ക് പോള വില്ലനായി: രക്ഷാ പ്രവർത്തനം വൈകിയത് മരണത്തിനിടയാക്കി: സംഭവം കുമരകത്ത്

Spread the love

കുമരകം: തോട്ടിലെ പോള വില്ലനായപ്പോൾ ഒരു ജീവൻ തന്നെ കൊടുക്കേണ്ടി വന്നു. ഇന്നലെ കുമരകം കോട്ടത്തോട്ടിൽ വള്ളം മുങ്ങി അപകടത്തിൽ പെട്ട പാമ്പാടിത്തറ റിട്ട. ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ പി.ജെ.ജേസഫ് (93 )-നെ രക്ഷിക്കാനുള്ള അയൽ വാസികളുടെ ശ്രമം പരാജയപ്പെടാൻ കാരണം തോട്ടിൽ തിങ്ങി നിറഞ്ഞു കിടക്കുന്ന പോളയെന്ന് സമീപവാസികൾ. വീടിന് സമീപത്തെ തകർന്നു വീഴാറായ പലത്തിന്റെ ദുരവസ്ഥ മൂലം ജോയിയുടെ മൃതദേഹം പൊതു ദർശനത്തിന് വെച്ചത് ആറ്റാമംഗലം പള്ളിയുടെ ചെറിയ ഹാളിൽ .

video
play-sharp-fill

കുമരകം മത്സരവള്ളം കളി സ്റ്റാർട്ട് ചെയ്യുന്ന സ്ഥലത്ത് വൃദ്ധൻ വെള്ളത്തിൽ വീഴുന്നത് അയൽ വാസിയായ പെൺകുട്ടി കണ്ട് ബഹളം വെച്ചതോടെ രഞ്ജിത്ത് (മുത്ത്) കരീത്ര, പ്രമോദ് മാളേയ്ക്കൽ, ബേബി ഇടച്ചിറ എന്നിവർ തോട്ടിലേക്ക് ചാടി . മറുകരയിലായിരുന്നു വൃദ്ധൻ അപകടത്തിൽ പെട്ടത്. പോളകൂട്ടം വകഞ്ഞു മാറ്റി അപകട സ്ഥലത്തെത്താൻ വേഗത്തിൽ കഴിഞ്ഞില്ല. വള്ളം മുങ്ങിയ സ്ഥലത്തെത്തി പോളക്കടിയിൽ ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കോട്ടയത്തു നിന്നും അഗ്നിശമന സേന എത്തി തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടനാടിന്റെ ശാപമായ ജർമൻ പോള ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടുത്താനും കാരണമായി. അപകട സ്ഥലത്ത് കോട്ടത്തോട്ടിൽ ഒരു പാലമുണ്ട് മാളേയ്ക്കൽ പാലം .ആ പാലം നിലം പൊത്താറായിട്ട് വർഷങ്ങളായി . പ്രദേശവാസികൾ ഈ പാലം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ വർഷങ്ങളിൽ തൊഴിലുറപ്പു തൊഴിലാളികളെക്കൊണ്ട് തോട്ടിലെ പോള നീക്കം ചെയ്യിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തൊഴിലുറപ്പു പദ്ധതിയിൽ പോളവാരൽ അനുവദനീയമല്ല. പകരം തോടിനടിയിൽ നിന്നും കട്ട വാരി തോട്ടു വരമ്പത്ത് വെക്കാനാണ് അനുവദിക്കുന്നത്. ഉണങ്ങി പൊടിഞ്ഞ് കട്ട ഏതാനും ദിവസങ്ങൾക്കുള്ളിൽ തോട്ടിൽ തന്നെ എത്തിച്ചേരും. നാടിന് ചേരാത്ത പദ്ധതിയെന്ന് ആരോപണം.

തൊഴിലുറപ്പു തൊഴിലാളികളെക്കൊണ്ട് പോള നീക്കം ചെയ്യിച്ചിരുന്നെങ്കിൽ എതയോ പ്രയോജനം ലഭിച്ചേനെയെന്നാണ് നാട്ടുകാർ ചൂണ്ടികാട്ടുന്നത് .പോള നീക്കി തോട് ശുചിയാക്കാനും മാളേക്കൽ പാലം ഒരു ഓട്ടോ എങ്കിലും സഞ്ചരിക്കാൻ പറ്റുന്ന വിധം പുതുക്കിപണിയാനുമുള്ള പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ഇനി എന്നാണ് അന്ത്യമുണ്ടാവുക.