വിഴിഞ്ഞം കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി: തമിഴ്‌നാട് രാമേശ്വരത്ത് പാമ്പൻ പാലത്തിനു സമീപത്തെ കടൽത്തീരത്താണ് മൃതദേഹങ്ങൾ കണ്ടത്: ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.

Spread the love

തിരുവനന്തപുരം:മീൻപിടിത്തത്തിനിടെ വിഴിഞ്ഞം കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

video
play-sharp-fill

തമിഴ്‌നാട് രാമേശ്വരത്ത് പാമ്പൻ പാലത്തിനു സമീപത്തെ കടൽത്തീരത്താണ് മൃതദേഹങ്ങൾ കണ്ടത്.

പൂന്തുറ മൂന്നാറ്റുമുക്ക് മദർതെരേസ കോളനി സ്വദേശി ക്ലീറ്റസിന്റെ(54)യും വിഴിഞ്ഞം കടയ്ക്കുളം സ്വദേശിയും അടിമയുടെയും കമലമ്മയുടെയും മകനുമായ ഫ്രെഡി(50)യുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട് മറൈൻ പോലീസിന്റെ മണ്ഡപം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിഴിഞ്ഞം കോസ്റ്റൽ പോലീസിനു വിവരം നൽകുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ രാമേശ്വരത്ത് എത്തി.

ക്ലീറ്റസിന്റെ കൈയിൽ പച്ചകുത്തിയിരുന്ന കുരിശ്ശടയാളവും ഫ്രെഡിയുടെ കാലിൽ അപകടത്തെത്തുടർന്നുണ്ടായ അടയാളവുമാണ് തിരിച്ചറിയാൻ സഹായിച്ചത്.

ഓഗസ്റ്റ് 21-ന് വിഴിഞ്ഞം കടലിൽ കരയിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ ശക്തമായ തിരയിൽപ്പെട്ട് ഇവരുടെ വള്ളങ്ങൾ മറിയുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവരെ മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പോലീസും ചേർന്നു രക്ഷപ്പെടുത്തിയിരുന്നു.