
അയ്മനം: വല്യാട് ഡ്രീം ക്യാച്ചേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് അയ്മനം ജലോത്സവം (മത്സരവള്ളംകളി ) സംഘാടകസമിതി രൂപീകരിച്ചു.
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി പി ബിജോഷിനെ ചെയർമാനായും എം ബർലിറ്റിനെ കൺവീനറായും തിരഞ്ഞെടുത്തു. പ്രോഗാം കോ -കോഡിനേറ്റർ ആയി വിദ്യാനദൻ ചെങ്ങളം പറമ്പ്, ബിബിൻ മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് കെ വാസു, മൂന്നാം വാർഡ് മെമ്പർ എസ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഒക്ടോബർ 5 ഞായറാഴ്ച 3 മണിക്ക് മത്സര വള്ളംകളി നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group