
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്ക് സമാപനം. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മേലുകരയും കൊറ്റത്തൂരുമാണ് ഈ വർഷത്തെ ജലരാജാക്കന്മാരായി വിജയിച്ചത്.പള്ളിയോടങ്ങളുടെ വലിപ്പം കണക്കാക്കി എ, ബി ബാച്ചുകളായി തരം തിരിച്ചാണ് ഇക്കുറി ജലഘോഷയാത്രയും മത്സരവും നടത്തിയത്. എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണ് മത്സരിച്ചത്.
ഇതില്‍ എ ബാച്ച് വിഭാഗത്തില്‍ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തില്‍ കൊറ്റാത്തൂര്‍ കൈതക്കോടിയും വിജയികളായത്.