play-sharp-fill
വള്ളംകളി ; ആലപ്പുഴയുടെ ആകാശ കാഴ്ച കണാൻ അവസരമൊരുക്കി ഡി.ടി.പി.സി

വള്ളംകളി ; ആലപ്പുഴയുടെ ആകാശ കാഴ്ച കണാൻ അവസരമൊരുക്കി ഡി.ടി.പി.സി

സ്വന്തം ലേഖിക

ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായി ആലപ്പുഴയുടെ ആകാശ കാഴ്ചകൾ കാണാൻ അവസരം. നെഹ്റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഡി.ടി.പി.സിയാണ് ഹെലികോപ്ടർ സഞ്ചാരമൊരുക്കുന്നത്. ആദ്യ ദിവസത്തിലെ ആദ്യ അഞ്ച് മണിക്കൂറിലെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രീയേഷൻ മൈതാനത്ത് 30, 31,1 തിയതികളിലായി പത്ത് മിനിട്ട് ദൈർഘ്യമുള്ള ഹെലികോപ്റ്റർ സഞ്ചാരമാണ് ഒരുക്കുന്നത്. ചിപ്സൻ ഏവിയേഷനുമായി ചേർന്നാണ് യാത്ര ഒരുക്കുന്നത്. ഒരേ സമയം പത്ത് പേർക്ക് യാത്ര ചെയ്യാം. 30 ന് വൈകിട്ട് നാലു മുതൽ ആറ് വരെയും 31, 1 തിയതികളിൽ രാവിലെ എട്ടു മുതൽ പത്തുവരെയുമാണ് സർവീസ് നടത്തുന്ന സമയം. 2500 രൂപയാണ് ടിക്കറ്റ് നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group