വലിയഴിക്കല്‍ പാലത്തിന് മുകളില്‍ യുവാക്കളുടെ അഭ്യാസപ്രകടനം; നടന്ന് കയറിയത് 12 മീറ്റര്‍ ഉയരവും 110 മീറ്റര്‍ നീളവുമുള്ള ആര്‍ച്ച്‌ സ്പാനിലൂടെ; ഇതെങ്ങനെ കയറിയെന്ന് നാട്ടുകാരും; വൈറലായി വീഡിയോ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴ വലിയഴിക്കല്‍ പാലത്തില്‍ വലിഞ്ഞ് കയറി പട്ടാപ്പകൽ യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം.

12 മീറ്റര്‍ ഉയരവും 110 മീറ്റര്‍ നീളവുമുള്ള
ആര്‍ച്ച്‌ സ്പാനിലൂടെ നടന്ന് കയറിയാണ് യുവാക്കളുടെ സാഹസികത. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് പേരാണ് ദൃശ്യങ്ങളിലുള്ളത്. മറ്റ് രണ്ട് പേര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പക‍ത്തുന്നതും പുറത്ത് വന്ന വീഡിയോയില്‍ ദൃശ്യമാണ്.

നേരത്തെയും പാലത്തിന് മുകളില്‍ സമാനമായ രീതിയില്‍ യുവാക്കളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബൈക്കില്‍ അഭ്യാസങ്ങള്‍ നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്ത സാഹചര്യവുമുണ്ട്.