
പാലക്കാട്: വാളയാർ ആള്‍ക്കൂട്ടക്കൊല കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മർദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
ചിലർ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു. നേരത്തെ കേസില്‍ അഞ്ചുപേരാണ് അറസ്റ്റിലായിരുന്നത്. ഇതിന് പുറമെയാണ് കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കേസില്‍ അറസ്റ്റിലായവർക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേർക്കാൻ പൊലീസ് തയ്യാറായില്ല. രാം നാരായണൻ ദലിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളായിട്ടും എസ്‍സി-എസ്ടി വകുപ്പും ആള്‍ക്കൂട്ട കൊലപാതകം എന്ന വകുപ്പും ചേർത്തിട്ടില്ലെന്നാണ് വിവരം.




