video
play-sharp-fill
വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ നീതിയാത്ര ജനുവരി നാല് മുതൽ

വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ നീതിയാത്ര ജനുവരി നാല് മുതൽ

സ്വന്തം ലേഖകൻ 

കൊച്ചി: വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുന്നതിനായി ഹൈക്കോടതിയിൽ നിന്നും തിരുവനന്തപുരം സെക്രട്ടറിയേറ്റിലേയ്ക്ക് വാളയാർ നീതി യാത്ര നടത്തുന്നു. ജനുവരി നാല് മുതൽ 22 വരെ പദയാത്രയാണ് നടത്തുന്നത്.

വിവിധ ദളിത് ആദിവാസി സ്ത്രീ മനുഷ്യാവകാശ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിലാണ് നീതി യാത്ര നടത്തുന്നത്. വാളയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരിമാർക്ക് ഹൈക്കോടതിയിൽ നിന്നും സർക്കാരിൽ നിന്നും നീതി ഉറപ്പാക്കുന്നതിന്റെ സമരത്തിന്റെ ഭാഗമായാണ് പദയാത്ര നടത്തുന്നത്. ലക്ഷ്യം നേടും വരെ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നതിനാണ് പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി നാലിന് വൈകിട്ട് നാലിന് കച്ചേരിപ്പടിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഗാന്ധിഭവൻ മുതൽ ഹൈക്കോടതി ജംഗ്ഷൻ വരെ നടക്കും.

അഞ്ചിന് ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ജാഥ അരുർ ക്ഷേത്രത്തിൽ സ്ഥാപിക്കും. അറിന് അരുർ തുറവുർ , ഏഴിന് തുറവൂർ കലവൂർ , ഒൻപതിന് കലവൂർ ആലപ്പുഴ , പത്തിന് അലപ്പുഴ അമ്പലപ്പുഴ , 11 ന് അമ്പലപ്പുഴ കരുവാറ്റ , 12 ന് കരുവാറ്റ ചേപ്പാട് , 13 ന് ചേപ്പാട് ഓച്ചിറ , 14 ന് ഓച്ചിറ കരുനാഗപ്പള്ളി , 15 ന് കരുനാഗപ്പള്ളി നീണ്ടകര , 16 ന് നീണ്ടകര കൊല്ലം , 17 ന് കൊല്ലം ചാത്തന്നൂർ , 18 ന് ചാത്തന്നൂർ കല്ലമ്പലം , 19 ന് കല്ലമ്പലം ആറ്റിങ്ങൽ , 20 ന് ആറ്റിങ്ങൽ കഴക്കൂട്ടം , 21 ന് കഴക്കൂട്ടം വഴി തിരുവനന്തപുരത്ത് എത്തി ജാഥ സമാപിക്കും.
21 ന് സെക്രട്ടറിയേറ്റ് മാർച്ചും നടക്കും.

സി ആർ നീലകണ്‌ഠൻ,    പ്രൊഫ. കുസുമം ജോസഫ്, വി എം  മാർസൻ ,ഫാ അഗസ്റ്റിൻ വട്ടോലി, സി ജെ വർഗീസ്, അഡ്വ.കെ ബി  ഭദ്രകുമാരി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും