‘വാളയാറിലേത് വെറും ആള്‍ക്കൂട്ട കൊലയല്ല, പിന്നില്‍ സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയം’: മന്ത്രി എം ബി രാജേഷ്

Spread the love

പാലക്കാട്‌ : വാളയാറിലേത് വെറും ആള്‍ക്കൂട്ട കൊലയല്ലെന്നും , സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയമെന്നും മന്ത്രി എം.ബി. രാജേഷ്.

video
play-sharp-fill

കൊലയ്ക്ക് പിന്നില്‍ ആര്‍എസ്‌എസ് നേതാക്കളാണെന്നും ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ജോലി തേടി കേരളത്തിലെത്തിയ രാം നാരായണനെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്നും എം.ബി രാജേഷ് പറഞ്ഞു.

പ്രതികള്‍ക്ക് സിപിഐഎം ബന്ധം ഉണ്ടായിരുന്നെങ്കില്‍ എത്ര മാത്രം ആഘോഷം ഉണ്ടാകുമായിരുന്നെന്നും എം.ബി. രാജേഷ് ചോദിച്ചു. രണ്ടു സിപിഐഎം പ്രവർത്തകരെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികള്‍ കൂടിയാണ് പിടിയിലായത്. പിടിയിലായവരുടെ രാഷ്ട്രീയവും ക്രിമിനല്‍ പശ്ചാത്തലവും വ്യക്തമായിട്ടും വിദ്വേഷ രാഷ്ട്രീയം മറച്ചുവെക്കാനാണ് ശ്രമം നടക്കുന്നത്. പ്രകടമായ രാഷ്ട്രീയ ബന്ധം പുറത്തുവന്നിട്ടും മറച്ചുവയ്ക്കുന്നത് നിർഭാഗ്യകരമാണ്. സർക്കാർ രാം നാരായണൻ്റെ കുടുംബത്തിനൊപ്പമാണെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി എംബി രാജേഷിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന ആരോപണവുമായി രംഗത്തെത്തി.