വാളയാർ പീഡനക്കേസിൽ മനോരമയടക്കമുള്ള ചാനലുകൾ എം.ബി രാജേഷിനെ ചർച്ചയ്ക്ക് വിളിക്കാത്തത് എന്താണ് ? പ്രമുഖ ചാനലുകളുടെ കുത്തിത്തിരിപ്പ് തുറന്നു കാട്ടി കെ സുരേന്ദ്രൻ
സ്വന്തം ലേഖകൻ
പാലക്കാട്: വാളയാർ പീഡനക്കേസിൽ എന്തുകൊണ്ട് മനോരമയടക്കമുള്ള മലയാളം ചാനലുകൾ മുൻ എം. പി എം. ബി. രാജേഷിനെ ചാനൽ ചർച്ചയ്ക്കു വിളിക്കാത്തതു എന്തുകൊണ്ടെന്ന വിമർശനവുമായി ബി ജെ പി നേതാവ് കെ. സുരേന്ദ്രൻ. അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്. സുരേന്ദ്രന്റ പോസ്റ്റിനു താഴെ അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകൾ കാണാം.
അതേസമയം, വാളയാർ കേസിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐയിലെ മുതിർന്ന വനിതാനേതാവ് ആനി രാജയും രംഗത്ത് വന്നു . വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാൻ കാരണം അന്വേഷണത്തിലെ വീഴ്ചയെന്ന് സിപിഐ ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറി ആനിരാജ ചൂണ്ടികാണിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കേസ് അന്വേഷിച്ച പൊലീസിന്റെ ആദ്യ സംഘവും രണ്ടാം സംഘവും പൂർണ പരാജയമായിരുന്നു. സ്വതന്ത്ര ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.