വാളയാറിലെ പെൺകുട്ടികളുടെ മരണം ചർച്ചയാകുമ്പോൾ വീണ്ടും രണ്ടു പെൺകുട്ടികൾ കൂടി ജീവനൊടുക്കി; കണ്ണൂരിൽ പെൺകുട്ടികൾ ജീവനൊടുക്കിയത് സഹപാഠിയുടെ പേരെഴുതി വച്ച ശേഷം; തുമ്പുകിട്ടാതെ പൊലീസ്

വാളയാറിലെ പെൺകുട്ടികളുടെ മരണം ചർച്ചയാകുമ്പോൾ വീണ്ടും രണ്ടു പെൺകുട്ടികൾ കൂടി ജീവനൊടുക്കി; കണ്ണൂരിൽ പെൺകുട്ടികൾ ജീവനൊടുക്കിയത് സഹപാഠിയുടെ പേരെഴുതി വച്ച ശേഷം; തുമ്പുകിട്ടാതെ പൊലീസ്

ക്രൈം ഡെസ്‌ക്
കണ്ണൂർ: വാളയാറിൽ രണ്ടു പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത്തും, ഇവർ കൊലക്കയറിൽ നിന്നും പീഡനക്കേസിൽ നിന്നും പുഷ്പം പോലെ പുറത്തിറങ്ങി രക്ഷപെടുന്നതും കേരളത്തിൽ വാർത്തയാകുമ്പോൾ കണ്ണൂരിൽ നിന്നും രണ്ടു സഹപാഠികളുടെ ആത്മഹത്യ വാർത്തയിൽ നിറയുന്നു.
കണ്ണൂരിലെ രണ്ടു പെൺകുട്ടികളാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ ജീവനൊടുക്കിയത്. ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നും രണ്ടു സഹപാഠികളുടെ പേര് ഉൾപ്പെടുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, കത്തിലെ ഉള്ളടക്കം ഇനിയും പുറത്ത് വന്നിട്ടില്ല.
കണ്ണൂർ ചക്കരക്കല്ലിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജലി അശോക്, ആദിത്യ സതീശൻ എന്നിവരാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
ഇവരുടെ ബുക്കിൽ തയ്യാറാക്കിയിരുന്ന ആത്മഹത്യാക്കുറിപ്പിൽ സഹപാഠികളിൽ ചിലർക്കെതിരെ ആരോപണം ഉള്ളതായി സൂചനയുണ്ട്.
അഞ്ജലി അശോകിന്റെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂരിൽ ചക്കരയ്ക്കലിൽ സഹപാഠികളാണ് രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചെമ്ബിലോട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളെയാണു തലമുണ്ടയിൽ ഒരു കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ദിവസം ഉച്ചവരെ ഇരുവരും സ്‌കൂളിലുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ഇവർ കാഞ്ഞിരോട് സ്വദേശിനി കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു.
വീട്ടിലത്തിയ ശേഷം വീട്ടുകാരുമായി സംസാരിച്ച് വീടിന് മുകളിലെ മുറിയിൽ കയറി. മുറിയിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടികാർ കതകിൽ മുട്ടിവിളിച്ചു. എന്നാൽ, മുറി തുറക്കാതെ വന്നതോടെ കൂടുതൽ പരിശോധിച്ചു വാതിൽ ബലമായി തുറന്ന് അകത്തു കയറിയപ്പോൾ തൂങ്ങി നിൽക്കുന്ന ഇരുവരെയുമാണ് കണ്ടത്.
ഉടൻ ഇവരെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇരുവരും അവളരെ അടുത്ത സുഹൃത്തുക്കളും ആത്മബന്ധം സൂക്ഷിക്കുന്നവരുമാണെന്ന് സുഹൃത്തുക്കളായ മറ്റ് വിദ്യാർത്ഥികൾ പറയുന്നു. ആത്മഹത്യ ചെയ്യാൻ തക്ക കാരണം എന്തെങ്കിലുമുണ്ടെനന്ന് അറിവായിട്ടുമില്ല. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കാരം നടത്തി.