
പാലക്കാട്: വാളയാര്‍ ടോള്‍പ്ലാസയില്‍ മയക്കുമരുന്നുമായി ബസ് ജീവനക്കാര്‍ അറസ്റ്റില്‍. ബസിലെ സഹ ഡ്രൈവര്‍ അനന്തു, ക്ലീനര്‍ അജി കെ.
നായര്‍ എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസില്‍ നിന്ന് 20 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം ഹാഷിഷ് ഓയിലും ആണ് പിടിച്ചെടുത്തത്. ലഹരി വസ്തുക്കള്‍ പകല്‍സമയത്ത് ബസ് നിര്‍ത്തിയിടുമ്ബോള്‍ ഉപയോഗിക്കാനാണെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.
ഇവര്‍ക്ക് ബസ് വഴി ലഹരിക്കടത്തുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group