
താനെ: അയല്ക്കാരന്റെ വളർത്തുനായ കുരച്ചതില്‍ പ്രകോപിതരായ 10 സ്ത്രീകള്‍ അയല്‍ക്കാരനെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി ആക്രമിച്ചു.
കുടുംബത്തിന്റെ പരാതിയില്‍ പ്രതികളായ 10 സ്ത്രീകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണ്‍ മേഖലയിലെ അംബിവിലിയിലാണ് സംഭവം. കച്ചവടക്കാരന്റെ വളർത്തുനായ പ്രദേശത്ത് കുരക്കാൻ തുടങ്ങി. നിർത്താതെയുളള കുരയില്‍
അസ്വസ്ഥരായ പ്രതികള്‍ വീട്ടിലേക്ക് ഓടിക്കയറി അയല്‍ക്കാരനെയും ഭാര്യയെയും മകളെയും മർദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിന് നേരെ കല്ലെറിയുകയും വീട്ടുസാമാനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തതായി കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കച്ചവടക്കാരനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.



