
വളഞ്ഞങ്ങാനം : കോട്ടയം-കുമളി റൂട്ടില്‍ കുട്ടിക്കാനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ അപകട ഭീഷണി ഉയർത്തുന്നു. 
ഇന്നലെ പകലും രാത്രിയുമായി താഴ്ന്നു കിടക്കുന്ന കേബിളിൽ വാഹനങ്ങൾ ഉടക്കി മൂന്നു പോസ്റ്റുകൾ റോഡിൽ വീണു.

ഒരെണ്ണം ഏത് നിമിഷവും വീഴാമെന്ന നിലയിൽ റോഡിലേക്ക് ചരിഞ്ഞു നിൽക്കുകയാണ്.

ദിനംപ്രതി നൂറു കണക്കിന് അയ്യപ്പ ഭക്തരും സഞ്ചാരികളും തങ്ങുന്ന സ്ഥലത്ത് ഇത്തരമൊരു അപകട കെണിയിരുന്നിട്ടും കെ എസ് ഇ ബി ഇതുവരെ ഇത് മാറ്റുകയോ പുനസ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


