മലപ്പുറം വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രവേശന വിലക്ക് ലംഘിച്ച കാപ്പ കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

Spread the love

മലപ്പുറം: വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാപ്പ കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം കൊടുമുടി കണ്ണിത്തൊടി മുഹമ്മദ് ആഷിഖ് (31), ഇരിമ്പിളിയം ഇല്ലത്തുപ്പറമ്പ് വിനോദ് കുമാര്‍ അഥവാ മങ്കേരി വിനു (31) എന്നിവരെയാണ് രണ്ട് വ്യത്യസ്ത കേസുകളിലായി പിടികൂടിയത്.

video
play-sharp-fill

കൊടുമുടിക്കാവ് താലപ്പൊലി മഹോത്സവവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പൂരകമ്മിറ്റി അംഗങ്ങളെ സമീപിച്ച് ബഹളം വെക്കുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിലാണ് മുഹമ്മദ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. ഉത്സവം നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രദേശത്ത് ഭീതിയാന്തരീക്ഷം സൃഷ്ടിച്ചതായും പൊലീസ് അറിയിച്ചു.

ഇതിനിടെ കാപ്പ കേസിലെ പ്രതിയായ വിനോദ് കുമാര്‍ വളാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് രണ്ടുപേരെ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് പിടിയിലായി. ജില്ലയില്‍ പ്രവേശന വിലക്ക് നിലനില്‍ക്കെ അനധികൃതമായി എത്തിയതിനെ തുടര്‍ന്ന് കാപ്പ പ്രകാരവും, കത്തി ഉപയോഗിച്ച് കൊലശ്രമം നടത്തിയതിനെ തുടര്‍ന്ന് 110 ബി.എന്‍.എസ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടുമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.