
വളാഞ്ചേരി : മലപ്പുറം വട്ടപ്പാറ വയഡക്‌ട് പാലത്തിനു മുകളിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 15 വയസ്സുകാരൻ മരിച്ചു , 5 പേർക്ക് പരിക്കേറ്റു.
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ കർണാടക സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.
റോഡ് സൈഡിൽ നിർത്തിയിട്ട കാറിൽ ട്രെയ്ലർ ലോറി ഇടിക്കുകയായിരുന്നു, അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


