video
play-sharp-fill

Tuesday, May 20, 2025
HomeMainമുസ്ലീം സമുദായത്തിന്‍റെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റം, വഖഫ് നിയമ ഭേദഗതിക്കെതിരെ കേരളം,സുപ്രീംകോടതിയില്‍

മുസ്ലീം സമുദായത്തിന്‍റെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റം, വഖഫ് നിയമ ഭേദഗതിക്കെതിരെ കേരളം,സുപ്രീംകോടതിയില്‍

Spread the love

ദില്ലി:വഖഫ് നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത് കേരളം.കേരളത്തിലടക്കം മുസ്ലീം സമുദായത്തിന്‍റെ  അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണിത്..

മുസ്ലീം ന്യൂനപക്ഷത്തിന്‍റെ  ആശങ്ക വസ്തുതാ പരം.നിയമത്തിലെ പല വ്യവസ്ഥകളും അന്യായമാണ്.വ്യവസ്ഥകളുടെ ഭരണഘടനപരമായ സാധുത തന്നെ സംശയകരമാണ്.

കേരളം കക്ഷി ചേരാൻ സുപ്രീംകോടതിയില്‍ അപേക്ഷ നൽകി.ന്യൂനപക്ഷങ്ങളുടെ നീതി നിഷേധിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്‍റേത്.ഭേദഗതി മുസ്ലീം മതവിഭാഗത്തിന്‍റെ മൗലികാവകാശങ്ങളെ ബാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വഖഫ് സ്വത്തുക്കളുള്ളവരുടെത് യഥാർത്ഥ ആശങ്കയാണ്.വഖഫ് ബോർഡുകളിൽ ഇതര മതസ്ഥരരുടെ നിയമനം ഭരണഘടന വിരുദ്ധമെന്നും കേരളം നിരീക്ഷിച്ചു

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ  ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന്  പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികൾ പരിഗണിക്കുന്നത്.

നിയമം സ്റ്റേ ചെയ്യണോ എന്നതില്‍  വാദം കേള്‍ക്കും.  ഹർജികൾ വിശാല ബെഞ്ചിനു വിടുന്നതിലും തീരുമാനമുണ്ടായേക്കും. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.  സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാരും വാദിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments