video
play-sharp-fill
വാകത്താനത്തെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും യുവതിയുമൊത്തുള്ള നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ: ചിത്രങ്ങൾ എല്ലാം സെൽഫി; ഫോട്ടോ എടുത്തത് സി.പിഎം നേതാവ് തന്നെ; നേതാവിനൊപ്പം നഗ്നയായി നിന്നത് നേതാവിന്റെ അനുയായിയായ തൊഴിലാളിയുടെ ഭാര്യ..!

വാകത്താനത്തെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും യുവതിയുമൊത്തുള്ള നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ: ചിത്രങ്ങൾ എല്ലാം സെൽഫി; ഫോട്ടോ എടുത്തത് സി.പിഎം നേതാവ് തന്നെ; നേതാവിനൊപ്പം നഗ്നയായി നിന്നത് നേതാവിന്റെ അനുയായിയായ തൊഴിലാളിയുടെ ഭാര്യ..!

തേർഡ് ഐ ബ്യൂറോ

വാകത്താനം: വാകത്താനത്തെ സി.പി.എമ്മിനെ പിടിച്ചു കുലുക്കി തൊഴിലാളിയുടെ ഭാര്യയുമായുള്ള നേതാവിന്റെ നഗ്നസെൽഫി ചിത്രങ്ങൾ. കരാറുകാരനായ നേതാവും ഇയാളുടെ അനുയായിയായ തൊഴിലാളിയുടെ ഭാര്യയും തമ്മിലുള്ള നഗ്നസെൽഫി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ രണ്ടു ദിവസമായി വൈറലായി മാറിയിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞു നാറ്റക്കേസായി മാറിയതോടെ ലോക്കൽ കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സി.പി.എം പ്രദേശത്ത് പോസ്റ്റർ എഴുതി ഒട്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ലോക്കൽ കമ്മിറ്റി അംഗവും ഇയാളുടെ കീഴിൽ ജോലി ചെയ്യുന്ന ആളുടെ ഭാര്യയും തമ്മിലുള്ള നഗ്ന സെൽഫി വാകത്താനത്തെ പാർട്ടി നേതാക്കളുടെയും, അണികളുടെയും ഫോണുകളിൽ എത്തിയത്. തുടർന്നു, വിവാദമായി മാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ പഞ്ചായത്ത് അംഗം കൂടിയായ ലോക്കൽ കമ്മിറ്റി അംഗം പഞ്ചായത്തിലെ കരാർ ജോലികൾ അടക്കം ഏറ്റെടുത്തു നടത്തുന്ന ആളാണ്. ഇയാളുടെ അശ്ലീല ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇയാളുടെ കരാർ തൊഴിലിന്റെ ഭാഗമായി ജോലി ചെയ്യുന്ന തൊഴിലാളിയുടെ ഭാര്യയാണ് ചിത്രത്തിൽ ഉള്ളത്.

ഇരുവരും പരസ്പര സമ്മതപ്രകാരം കാറിനുള്ളിൽ നഗ്നരായി സെൽഫിയ്ക്കു പോസ്് ചെയ്യുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രണ്ടു പേരും പ്രായപൂർത്തിയായവരാണ്, ഇരുവർക്കും പരസ്പര സമ്മതമാണ് എന്നും ചിത്രത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ, പാർട്ടി നേതാവ് ഇത്തരത്തിൽ പരസ്യമായി ചിത്രം പകർത്തുകയും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ഇപ്പോൾ വിവാദത്തിനു കാരണമായിരിക്കുന്നത്.

ഇതിനിടെ, യുവതിയുടെ ഭർത്താവ് തന്റെ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ പാർട്ടി നേതാവ് പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി വാകത്താനം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് എന്ന സൂചനയുണ്ട്. എന്നാൽ, പരാതി ഒത്തു തീർക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിനിടെ സി.പി.എം നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പരാതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വം യുവാവിനെ സമീപിച്ചതായാണ് സൂചന.

എന്നാൽ, ഇതിനിടെ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി വാകത്താനത്ത് സി.പി.എം പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. വാർത്ത വിവാദമായതോടെ ലോക്കൽ കമ്മിറ്റി അംഗമായ നേതാവ് സ്ഥലത്തു നിന്നും മുങ്ങിയിരിക്കുകയാണ്. നേതാവിനെതിരെ യുവതിയുടെ ഭർത്താവും യുവതിയും പരാതി നൽകിയാൽ നേതാവ് കുടുങ്ങും.

എന്നാൽ, നേതാവ് അതീവ രഹസ്യമായി തന്റെ ഫോണിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങൾ എങ്ങിനെയാണ് പുറത്തു പോയതെന്ന ചർച്ചയാണ് ഇപ്പോൾ പാർട്ടി വൃത്തങ്ങളിൽ നടക്കുന്നത്.