
സ്വന്തം ലേഖകൻ
കോട്ടയം: വാകത്താനം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മിലടി. ഔദ്യേഗിക പാനലിനെതിരെ യൂത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നു എന്നു കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഔദ്യോഗിക സ്ഥാനാര്‍ഥിയെന്നു യൂത്ത് കോണ്‍ഗ്രസുകാരും അവകാശപ്പെടുന്നു.
ഇതിനിടെയാണു സ്ലിപ് വിതരണത്തെ ചൊല്ലി തര്‍ക്കം ഉണ്ടായത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇരു കൂട്ടരും ബാങ്കിനു പുറത്തു സ്ലിപ് വിതരണം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, വോട്ടിങ്ങിനെത്തിയ ആള്‍ക്കു യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാമോന്‍ വി. വര്‍ക്കി നല്‍കിയ സ്ലിപ് യു.ഡി.എഫിന്റെ ഔദ്യോഗിക പാനലില്‍ മത്സരിക്കുന്ന ആബേല്‍ മജു വാങ്ങിക്കുകയും പകരം തന്റെ കൈവശമുള്ള സ്ലിപ് നല്‍കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു ശ്രദ്ധയില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആബേല്‍ മജുവും തമ്മില്‍ വാക്കേറ്റം ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെയാണു സംഘര്‍ഷം ഉണ്ടായത്. പോലീസ് എത്തി ഇരു വിഭാഗത്തെയും പിരിച്ചു വിട്ടു.
ഇതിനിടെ സ്ഥലത്ത് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയുകയായിരുന്നു. ഇതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
കൂടുതല്‍ സംഘര്‍ഷത്തിലേക്കു മാറുന്നതിനിടെ പോലീസ് എത്തി പ്രവര്‍ത്തകരെ നിയന്ത്രിച്ചു. നേരത്തെ തന്നെ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതാണ് ഇത്തരത്തില്‍ പൊതുസ്ഥലത്ത് സംഘര്‍ഷത്തിലേക്ക് ഇടയാക്കിയത്.
കെ.പി.സി.സി. പ്രസിഡന്റിന്റെ ഔദ്യോഗക കത്തു പ്രകാരം സാമോന്‍ വര്‍ക്കിയാണു യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ അവകാശപ്പെടുന്നു. എന്നാല്‍, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവിന്റെ മകന്‍ ആബേല്‍ മജുവിനെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഇടപെട്ട് ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയാതായും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.