
വാകത്താനത്ത് ബി.ജെ.പി വിമതന് വേണ്ടി വോട്ട് ചോദിച്ച് ജന്മഭൂമി എഡിറ്റർ ; നാളെ മുതൽ ജന്മഭൂമി ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി പ്രവർത്തകർ
സ്വന്തം ലേഖകൻ
കോട്ടയം : വാകത്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ തൃക്കോതമംഗലത്ത് ബി.ജെ.പി വിമതന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ജന്മഭൂമി ഓൺലൈൻ എഡിറ്ററായ പി.ശ്രീകുമാർ. രണ്ടാം വാർഡിൽ നിന്നും ബി.ജെ.പി വിമതനായി മത്സരിക്കുന്ന സ്ഥാനാർത്ഥിയും ഇദ്ദേഹത്തിന്റെ അനിയനുമായ സുനിൽ കുമാറിന് വേണ്ടി വോട്ട് അഭ്യത്ഥിച്ചാണ് രംഗത്ത് എത്തിയത്.
പാർട്ടിയുടെ സ്വന്തം മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശ്രീകുമാർ വിമത സ്ഥാനാർത്ഥിയ്ക്കായി വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങിയത് ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകർക്കിടയിൽ വ്യാപകമായി പ്രതിഷേധം ഉയരുന്നതിന് കാരണമായിട്ടുണ്ട്.സംഭവം ചൂണ്ടിക്കാണിച്ച് ജന്മഭൂമി മാനേജിംഗ് ഡയറക്ടറടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇവരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. ഇതോടെയാണ് ബി.ജെ.പി പ്രവർത്തകർ തന്നെ ജന്മഭൂമി പത്രം ബഹിഷ്‌കരിക്കുന്ന നടപടിയിലേക്ക് കടന്നത്. ഇതിനോടകം തന്നെ ഈ വാർഡിലെ 28 കുടുംബങ്ങളാണ് നാളെ മുതൽ പത്രം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിൽ പഞ്ചായത്ത് തലത്തിൽ ശക്തമായി പ്രതിഷേധ ക്യാമ്പയിനുകളുമായി മുന്നോട്ട് പോവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബി.ജെ.പി പ്രവർത്തകൻ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.