വാകത്താനത്ത് ആംബുലൻസുകൾ കൂട്ടിയിടിച്ചു; നിയന്ത്രണം നഷ്ടമായ ആംബുലൻസ് പോസ്റ്റിലേയ്ക്കു ഇടിച്ചു കയറി; വഴിയാത്രക്കാരനായ പത്തു വയസുകാരൻ മരിച്ചു; മരിച്ചത് രണ്ടു മണിക്കൂറിനു ശേഷം മെഡിക്കൽ കോളേജിൽ വച്ച്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വാകത്താനത്ത് നിയന്ത്രണം നഷ്ടമായ ആംബുലൻസുകൾ കൂട്ടിയിടിച്ച് പത്തുവയസുകാരൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വാകത്താനം തേവാരുച്ചിറയിൽ തേവാരുച്ചിറ വീട്ടിൽ റെജിയുടെയും മിനിയുടെയും മകൻ റോഷനാണ് (10)മരിച്ചത്.

പുതുപ്പള്ളി പള്ളിയ്ക്കു സമീപത്തെ പാറാട്ട് ആശുപത്രിയുടെ ആംബുലൻസും, വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസുമാണ് വാകത്താനം തേവാരച്ചിറയിൽ അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെ എട്ടരയോടെ വാകത്താനം തേവാരച്ചിറയിലായിരുന്നു അപകടം. പുതുപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്നു പാറാട്ട് ആശുപത്രിയുടെ ആംബുലൻസ്. ഈ ആംബുലൻസ് നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നും എത്തിയ വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസുമായി ഇടിക്കുകയായിരുന്നു. ഇടിയൂടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഈ പോസ്റ്റിനു സമീപത്തെ വെയിറ്റിംങ് ഷെഡിൽ നിൽക്കുകയായിരുന്ന പത്തു വയസുകാരനെയും വണ്ടി ഇടിച്ചു വീഴ്ത്തി.

ഈ സമയം ഇതുവഴി എത്തിയ വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, പത്തരയോടെ കുട്ടിയുടെ മരണം സംഭവിച്ചു. തലയ്‌ക്കേറ്റ സാരമായ പരിക്കാണ് മരണത്തിന് കാരണമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.