video
play-sharp-fill

കിണറ്റിൽ ചാടിയ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി വാകത്താനം എസ്ഐ ആന്റണി മൈക്കിൾ ; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ എസ് ഐ യെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ യുവാവ് ശ്രമിച്ചെങ്കിലും ആത്മധൈര്യവും കരുതലുമാണ് പോലീസെന്ന് തെളിയിച്ച് വാകത്താനം എസ് ഐ ആന്റണി മൈക്കിൾ

Spread the love

വാകത്താനം : മനോ വിഭ്രാന്തി മൂലം കിണറ്റിൽ ചാടിയ യുവാവിനെ രക്ഷപെടുത്തി വാകത്താനം പോലിസ്.

വെള്ളിയാഴ്ച പുലർച്ചെ 3.10 ഓടു കൂടിയാണ് വാകത്താനം സ്റ്റേഷനിലേക്ക് പന്തപ്പാട് ഭാഗത്ത് ഒരാൾ കിണറ്റിൽ ചാടിയെന്ന് പറഞ്ഞ് ഫോൺ കോൾ വന്നത്.

തുടർന്ന് വിവരം ഫയർ ഫോഴ്സിനെ അറിയച്ച ശേഷം ഉടൻ തന്നെ സ്ഥലത്ത് എത്തി പോലിസ് ആവശ്യമായ വെളിച്ചം സജ്ജീകരിക്കുകയും കിണറ്റിലേക്ക് ഏണി വച്ച ശേഷം കിണറ്റിൽ ചാടിയ അജിത്തിനെ അനുനയപ്പെടുത്തി കരയ്ക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഏണി കെട്ടി ഇറക്കിയ കയറിൽ കുരുക്കിട്ട് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇയാളെ എസ്ഐ ആന്റണി മൈക്കിൾ കിണറ്റിൽ ഇറങ്ങി രക്ഷിക്കാൻ ശ്രമിച്ചു. എസ്ഐ ആന്റണി മൈക്കിളിനെ യുവാവ് കിണറ്റിലെ വെള്ളത്തിൽ മുക്കാൻ ശ്രമം നടത്തുകയും ചെയ്തു. തുടർന്ന് അതി സാഹസികമായി അജിത്തിനെ രക്ഷിച്ചു പുറത്ത് എത്തിക്കുകയായിരുന്നു എസ് ഐ ആൻറണി മൈക്കിൾ.

വാകത്താനം സ്റ്റേഷൻ പരിധിയിൽ നടന്ന മാല മോഷണ കേസ്സിലെ പ്രതിയെ സാഹസികമായി പിടികൂടുന്നതിലും എസ്ഐ ആന്റണി മൈക്കിൾ പ്രധാന പങ്കു വഹിച്ചിരുന്നു . എസ്ഐ ആന്റണി മൈക്കിളിനോപ്പം സിപിഓ സജി ജോർജ്, ഡ്രൈവർ അഭിലാഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.