വാജി വാഹനം കൈമാറിയത് തന്റെ അറിവോടെയല്ല; താൻ പങ്കെടുത്ത ഒരു ബോർഡ് യോഗത്തിലും ഇത്തരമൊരു വിഷയം ചർച്ചയ്ക്ക് വന്നിട്ടില്ല: മുൻ ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ

Spread the love

പത്തനംതിട്ട : ശബരിമലയിലെ ‘വാജി’ വാഹനം കൈമാറിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുൻ ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ രംഗത്ത്.

video
play-sharp-fill

വാജി വാഹനം കൈമാറിയത് തന്റെ അറിവോടെയല്ലെന്നും താൻ പങ്കെടുത്ത ഒരു ബോർഡ് യോഗത്തിലും ഇത്തരമൊരു വിഷയം ചർച്ചയ്ക്ക് വന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉത്തരവാദിത്തം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനും ആണെന്നും കെ രാഘവൻ പറഞ്ഞു.

 

കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു ബോർഡില്‍ ഭൂരിപക്ഷം, താൻ പ്രതിപക്ഷ അംഗം മാത്രമായിരുന്നു. തൻ്റെ അസാന്നിദ്ധ്യത്തില്‍ പല തീരുമാനങ്ങളും എടുത്തു, അതിനെതിരെ ഹൈക്കോടതിയില്‍ പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദേവസ്വം ബോർഡ് മെംബറാകുന്നതിന് മുൻപാണ് കൊടിമരം മാറ്റാനുള്ള തീരുമാനം എടുത്തത്. നെയ്യഭിഷേക അഴിമതിക്കെതിരെയും അന്നു പ്രതികരിച്ചിരുന്നുവെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.രാഘവൻ പറഞ്ഞു.