video
play-sharp-fill

പ്രണയം പോലെ മനോഹരമാകില്ല വിവാഹം കഴിഞ്ഞുള്ള ജീവിതം : വിവാഹമോചനത്തെ കുറിച്ചുള്ള തുറന്ന് പറച്ചിലുകളുമായി വൈശാലിയിലെ നായകൻ സഞ്ജയ് മിത്ര

പ്രണയം പോലെ മനോഹരമാകില്ല വിവാഹം കഴിഞ്ഞുള്ള ജീവിതം : വിവാഹമോചനത്തെ കുറിച്ചുള്ള തുറന്ന് പറച്ചിലുകളുമായി വൈശാലിയിലെ നായകൻ സഞ്ജയ് മിത്ര

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ഭരതൻ സംവിധാനം ചെയ്ത വൈശാലി. അക്കാലത്ത് ഹിറ്റു ചാർട്ടുകളിൽ ഇടംനേടിയ ചിത്രം കൂടിയായിരുന്നു വൈശാലി.

പുതുമുഖങ്ങളായ സഞ്ജയ് മിത്രയും സുപർണ ആനന്ദുമാണ് വൈശാലിയിൽ നായകനും നായികയുമായി അഭിനയിച്ചത്. വൈശാലിയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ ഹിറ്റായി കുറച്ചുനാൾ കഴിഞ്ഞപ്പോൾ വിവാഹവും കഴിച്ചു. പിന്നീട് 2007ൽ ഇരുവരും വേർപിരിഞ്ഞു. വിവാഹമോചനത്തെപ്പറ്റി സഞ്ജയ് തുറന്ന് പറച്ചിലുകളുമായി സഞ്ജയ് രംഗത്ത് എത്തിയിരിക്കുകയാണ്.

വിവാഹത്തിന് ശേഷം തങ്ങൾ തമ്മിൽ പൊരുത്തപ്പെട്ട് പോകില്ലെന്ന് മനസിലാക്കി. അതോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നും സഞ്ജയ് പറയുന്നു. പ്രണയം പോലെ മനോഹരമാകില്ല അതുകഴിഞ്ഞുള്ള ജീവിതമെന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളതെന്നും സഞ്ജയ് പറയുന്നു.

10 വർഷത്തോളം താൻ അമേരിക്കയിലായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി മുന്നേറുന്നതിനിടയിലാണ് തരുണയെ കണ്ടെത്തിയത്. താൻ മാത്രമല്ല സുപർണ്ണയും പുനർവിവാഹിതയായിരുന്നു. മക്കൾ അവർക്കൊപ്പമാണ് കഴിയുന്നത്. ദില്ലിയാണ് അവരെന്നും താരം പറയുന്നു.

വൈശാലിയുടെ ചിത്രീകരണത്തിനിടയിൽ താനും സുപർണ്ണയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇന്ദ്രനീലിമയോലും എന്ന ഗാനം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും സഞ്ജയ് പറയുന്നു. വൈശാലി കഴിഞ്ഞയുടനെ തന്നെ തങ്ങൾ വിവാഹിതരാവുകയും ചെയ്തിരുന്നു.

എന്നാൽ വിവാഹമോചനത്തിന് ശേഷം ഇന്നും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് സുപർണ്ണയും ഞാനുമെന്നും സഞ്ജയ് പറഞ്ഞു.