ഒ.എന്‍.വി പുരസ്‌കാരം വേണ്ട; പരിഗണിച്ചതിന് നന്ദി; നിലപാട് തുറന്ന് പറഞ്ഞ് തമിഴ് കവി വൈരമുത്തു
സ്വന്തം ലേഖകന്‍
ചെന്നൈ: ഒ.എന്‍.വി പുരസ്‌കാരം വേണ്ടെന്ന് തമിഴ് കവി വൈരമുത്തു. വിവാദങ്ങള്‍ക്കിടെ പുരസ്‌കാരം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്നും പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും വൈരമുത്തു അറിയിച്ചു.
അവാര്‍ഡ് തുകയായ മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. കേരളത്തോടുള്ള സ്‌നേഹ സൂചകമായി രണ്ട് ലക്ഷം രൂപ താനും നല്‍കുമെന്നും വൈരമുത്തു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാദങ്ങളെ തുടര്‍ന്ന് വൈരമുത്തുവിന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.
ലൈംഗിക പീഡനത്തില്‍ ആരോപണവിധേയനായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നതിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. വൈരമുത്തുവിനെതിരായ മീടു ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി സാഹിത്യ, സാംസ്‌കാരിക, കലാ പ്രവര്‍ത്തകരും വനിത ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിരുന്നു.