സോഷ്യൽ മീഡിയയിൽ വൈറലായ ആ വറൈറ്റി മീൻ വറുത്തത് ഉണ്ടാക്കിയാലോ?; റെസിപ്പി ഇതാ

Spread the love

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി ഒരുപാട് പേർ ട്രൈ ചെയ്ത ഒരു സ്പെഷ്യൽ മീൻ വറുത്തത് നിങ്ങൾ ഉണ്ടാക്കിയോ..? ഇല്ലങ്കിൽ റെസിപ്പി ഇതാ പെട്ടന്ന് ഉണ്ടാക്കിക്കോ..

video
play-sharp-fill

ആവശ്യമായ സാധനങ്ങൾ

മീൻ – മത്തി അല്ലങ്കിൽ അയല അല്ലങ്കിൽ ഇഷ്ട്ടമുള്ള മീൻ എടുക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ ഉള്ളി – ഒരെണ്ണം

വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -ആവശ്യത്തിന്

മുളക്പൊടി –

മഞ്ഞൾപൊടി

ഗരംമസാലപ്പൊടി

ഉപ്പ് -ആവശ്യത്തിന്.

പുളി

വെളിച്ചെണ്ണ

പൊടികൾ എല്ലാം എടുക്കുന്ന മീനിന് അനുസരിച്ചു കൂട്ടിയും കുറച്ചും എടുക്കാം.

പാകം ചെയ്യുന്ന വിധം

ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന്  വെളിച്ചെണ്ണ ഒഴിച്ച് മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ്, നുള്ള് ഗരംമസാല എല്ലാം ഇട്ട് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം മാത്രമേ തീ കത്തിക്കാവൂ. ശേഷം അരിഞ്ഞു വച്ച ഉള്ളിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അതിലേക്ക് ഇട്ട് തീ കുറച്ച് വച്ച് നന്നായി വഴറ്റി എടുക്കുക. ശേഷം പുളി കലക്കിയ വെള്ളം ഇച്ചിരി ഒഴിക്കുക. ഈ മിശ്രിതം നന്നായി തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് നന്നായി കഴുകി വൃത്തിയാക്കി വരിഞ്ഞു വച്ച മീൻ ഓരോന്നായി ഇട്ട് കൊടുക്കണം. മസാല മീനിൽ നന്നായി പിടിച്ചതിനു ശേഷം അടച്ച് വച്ച് തിരിച്ചും മറിച്ചും ഇട്ട് നന്നായി വേവിച്ചു എടുക്കുക. ശേഷം കുറച്ച് വേപ്പില കൂടെ ഇട്ടു കൊടുക്കണം.

വളരെ ടേസ്റ്റിയായ ഫിഷ് ഫ്രൈ റെഡി. ഇത് നല്ല ചെറു ചൂടുള്ള ചോറിന്റെ കൂടെ കഴിക്കണം. നാവിൽ കപ്പൽ ഓടും.