
വൈക്കത്തിന്റെ നന്മയിൽ പുഞ്ചിരി വിരിയിച്ച് വി.എൻ വാസവൻ: മണ്ഡല പര്യടനത്തിന് ആവേശകരമായ തുടക്കം
സ്വന്തം ലേഖകൻ
കോട്ടയം: നാടിന്റെ നന്മയെ നെഞ്ചോട് ചേർത്ത് വൈക്കം ,പി കൃഷ്ണപിള്ളയുടെ നാട്ടിൽ തരംഗമായി വി.എൻ വാസവൻ ,ഇന്നലെ രാവിലെ 8ന് കൈപ്പുഴ മുട്ടിൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റ വാഹന പര്യടനത്തിന് തുടക്കം ,സി .പി.ഐ (എം) കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു, സ്വീകരണ കേന്ദ്രങ്ങൾ ചെങ്കടലാക്കി മാറ്റികൊണ്ടാണ് ,കർഷകരും ,കർഷക തൊഴിലാളികളും ,കക്കാ ,മത്സ്യ തൊഴിലാളികളുമൊക്കെ അടങ്ങുന്ന വൈക്കത്തെ സാധാരണക്കാർ സ്ഥാനാർത്ഥിയെ വരവേറ്റത് ,വെച്ചൂർ ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥി ആദ്യമെത്തിയത് ,സ്ത്രീകളും ,കുട്ടികളും ,തൊഴിലാളികളും ,വിദ്യാർത്ഥികളുo സ്വീകരണ കേന്ദ്രങ്ങളിലേയ്ക്ക് ഒഴുകി എത്തി ,കത്തുന്ന വേനൽ ചൂടിനും തോൽപ്പിക്കാനാവാത്ത ആവേശത്തോടെയാണ് തലയാഴം സ്ഥാനാർത്ഥിയെ വരവേറ്റത് സ്വീകരണ കേന്ദ്രങ്ങൾ നിറഞ്ഞ് ജനം ,സ്നേഹ ഐശ്വര്യങ്ങളുടെ പ്രതീകമായ കണികൊന്ന പൂക്കൾ നൽകിയും ,കാർഷികോത്പന്നങ്ങൾ സമ്മാനിച്ചും ജനം സ്ഥാനാർത്ഥിയെ വരവേറ്റു ,മുദ്രാവാക്യം വിളികളുമായി എതിരേൽക്കാൻ സ്ത്രീകളുടെ നീണ്ട നിര ,സ്വീകരണങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ സ്ഥാനാർത്ഥിയുടെ നന്ദി ” നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസം ഒരിക്കലും കളങ്കപെടുത്തുകയില്ല ,തിരഞ്ഞെടുക്കപെട്ടാൽ വിളിച്ചാൽ വിളിപ്പുറത്തുള്ള ജനപ്രതിനിധി ആയി കൂടെ ഉണ്ടാവും ” സ്ഥാനാർത്ഥിയുടെ വാക്കുകൾ കരഘോഷത്തോടെ ഏറ്റെടുത്ത് നാട്ടുകാർ ,ടി.വി പുരത്തും ,ഉദയനാപുരത്തും ,വൈക്കം മുനിസിപ്പാലിറ്റിയിലുമെല്ലാം നാടിന് ഉത്സവ ഛായ പകർന്ന് ഒന്നിനൊന്ന് മികച്ച വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ,ചരിത്ര വിജയത്തിലേയ്ക്ക് വൈക്കത്തിന്റെ ഉറച്ച പിൻതുണ വിളിച്ചോതുന്നതായി മാറി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച സ്വീകരണങ്ങൾ