
വൈക്കം: സൊസൈറ്റി ഫോർ ഇൻ്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ, നാഷണൽ എൻജിഒകോൺഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാമൂഹിക സാമ്പത്തിക സംരംഭകത്വ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് 50 ശതമാനം നിരക്കിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
1000 രൂപ നൽകിയ ഗുണഭോക്താവിന് പദ്ധതിയുടെ ഭാഗമായി 2600 രൂപയുടെ പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. വൈക്കം തലയാഴം പഞ്ചായത്ത് പരിധിയിൽ പദ്ധതിയുടെ ഭാഗമായി എൽ പി മുതൽ ഹൈസ്കൂൾ തലം വരെയുള്ള 350 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
തല യാഴം ആലത്തൂർ എസ് എൻ ഡി പി ഹാളിൽ ഒബിസി മോർച്ച ജനറൽ സെക്രട്ടറി തമ്പിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തലയാഴം പഞ്ചായത്ത് അംഗവും ബി ജെ പി വൈക്കം മണ്ഡലം വൈസ് പ്രസിഡൻ്റുമായ പ്രീജു കെ. ശശി പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീ ശാക്തികരണത്തിന് മുൻതൂക്കം നൽകുന്ന സൈൻ മുഖേന വിദ്യാർഥികൾക്ക് നൽകിയപനോപകരണങ്ങൾ സാധാരണക്കാരുടെ മകൾക്ക് ഏറെ ഉപകാരപ്രദമാണെന്നും സംഘടന അടുത്ത ഘട്ടത്തിൽ സബ്സീസി നിരക്കിൽ ഗൃഹോപകരണങ്ങൾ നൽകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രീജുഅഭിപ്രായപ്പെട്ടു.
പ്രസിഡൻ്റുമാരായ വാമദേവൻ, ടി.എസ്.സജീവ്, സുനിൽകുമാർ, എസ്.എൻ.വിജയൻ, മധു, ബോസ്, സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.