വൈക്കം വെച്ചൂരിൽ മരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നു: ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.

Spread the love

വൈക്കം: വൈക്കത്ത് മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
തേക്കുമരം കടപുഴകി വൈദ്യുത പോസ്റ്റിൽ വീണ് പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞു

മടങ്ങി.ഗതാഗതവും വൈദ്യുതിയും രണ്ടുമണിക്കൂർ തടസപ്പെട്ടു. വെച്ചൂർ – വൈക്കം തോട്ടകം വളഞ്ഞമ്പലത്തിനു സമീപം ഇന്ന് രാവിലെ 10.15നാണ് അപകടം.

റോഡിനു സമീപത്തെ വീട്ടിലെ തേക്ക്മരം പോസ്റ്റിലേക്കു മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഉല്ലല – കൊതവറ വഴി തിരിച്ചു വിട്ടു.

ചെറിയ വാഹനങ്ങൾ വളഞ്ഞമ്പലം വഴി തോട്ടകം സ്കൂൾ ജംഗ്ഷൻ വഴി തിരിച്ചു വിട്ടു. പോസ്റ്റ് നീക്കുന്ന പ്രവർത്തനം തുടരുകയാണ്