വൈക്കം: വൈക്കം വെച്ചൂർ അംബികാ മാർക്കറ്റ് തയ്യിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എട്ടാമത് ശ്രീമദ് ഭഗവത സപ്താഹ യജ്ഞം തുടങ്ങി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഹരിഗോവിന്ദൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി.സുരേഷ് പ്രണവശേരി യജ്ഞാചാര്യനായ സപ്താഹ യജ്ഞത്തിൽ കള്ളിക്കാട് രതീഷ്, കായംകുളം ഗിരീഷ്, ഭരണിക്കാവ് ഹരി എന്നിവർ യജ്ഞ പൗരാണികരാണ്.
ഇടയാഴം വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങൾ താലപ്പൊലി എന്നിവയുടെ അകമ്പടിയോടെയാണ് വിഗ്രഹ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം മേൽശാന്തി അരുൺ തിരുനല്ലൂർ വിഗ്രഹ പ്രതിഷ്ഠ നടത്തി. ഗ്രന്ഥ സമർപ്പണം ദേവസ്വം പ്രസിഡൻ്റ് യു.ഷാജി നിർവഹിച്ചു. കടുത്തുരുത്തി എസ് ഐ ടി.എസ്.റെനീഷ് അൻപൊലിപ്പറ സമർപ്പണം നടത്തി. യജ്ഞാചാര്യൻ സുരേഷ് പ്രണവശേരി ശ്രീമദ്
ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തി. 16 ന് രാവിലെ 11.30ന് ഉണ്ണിയൂട്ട്, വൈകുന്നേരം ഏഴിന് നാരങ്ങാ വിളക്ക്. 17ന് വൈകുന്നേരം 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന.18ന് രാവിലെ 10.30നും 12.30 നും മധ്യേ രുഗ്മിണി സ്വയംവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകുന്നേരം 5.30ന് സർവ്വൈശ്വര്യ പൂജ, 19 ന് രാവിലെ ഒൻപതിന് കുചേലോപാഖ്യാനം. 20 ന് രാവിലെ ആറിന് 108 നാളികേരത്തിൻ്റെ മഹാഗണപതിഹോമം. 7.15ന് സ്വധാമ പ്രാപ്തി.
ക്ഷേത്രം മേൽശാന്തി അരുൺ തിരുനല്ലൂർ ക്ഷേത്രം ഭരണസമിതി പ്രസിഡൻ്റ് യു.ഷാജി, സെക്രട്ടറി എബിമാഞ്ഞുപറമ്പ്,ശാന്തമ്മ,ബിപിൻ ബാബു, രമേഷ്, നാരായണൻ കൊയ്യുവേലി തുടങ്ങിയവർ നേതൃത്വം നൽകും.