വൈക്കം ചെമ്പിൽ വള്ളം മറിഞ്ഞ് കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുന്നു.

Spread the love

വൈക്കം: വേമ്പനാട്ട് കായലിൽ ചെമ്പ് കാട്ടിക്കുന്നിൽ നടുത്തുരുത്തിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി.തെരച്ചിൽ തുടരുന്നു.

ആലപ്പുഴ ജില്ലയിൽ ചേർത്തല പാണാവള്ളി സ്വദേശി കണ്ണൻ (42)നെയാണ് കാണാതായത്. കാണാതായ ആൾക്കായി ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു. തിങ്കളാഴ്ച

ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണ വീട്ടിൽ പോകുന്നതിന് പാണാവള്ളിയിൽ നിന്ന് 20 പേരുമായി സഞ്ചരിച്ച

വള്ളമാണ് മറിഞ്ഞത്. യമഹ ഘടിപ്പിച്ച വള്ളമായിരുന്നു. 19 പേരെ രക്ഷപ്പെടുത്തി.