വൈക്കം വടക്കേ ചെമ്മനത്തുകര ബ്രഹ്മചൈതന്യ ക്ഷേത്രത്തിൽ 13ാമത് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷം ഭക്തി സാന്ദ്രമായി.

Spread the love

വൈക്കം:വൈക്കം വടക്കേ ചെമ്മനത്തുകര എസ്എൻഡിപി യോഗം1295 ശാഖ ബ്രഹ്മചൈതന്യ ക്ഷേത്രത്തിൽ 13ാമത് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷം ഭക്തി സാന്ദ്രമായി.

video
play-sharp-fill

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വൈക്കത്തുശേരി സുരേഷ് തന്ത്രി ക്ഷേത്രം മേൽശാന്തി പട്ടശേരി എം.ഡി. ഷിബു ശാന്തികൾ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പ്രതിഷ്ഠാ വാർഷിക പൂജകൾ നടന്നത്.

ശനിയാഴ്ച രാവിലെ ഗണപതി ഹോമത്തോടെയാണ് പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കലശാഭിഷേകം, ഗുരുപൂജ തുടങ്ങിയവ നടന്നു. കലശാഭിഷേകം, ഗുരുപൂജ എന്നിവയിൽ പങ്കെടുത്ത് അനുഗ്രഹം തേടി നൂറുകണക്കിന് ഭക്തരാണെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് നടന്ന മഹാപ്രസാദ ഊട്ടിലും ഭക്തരുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് ശാഖാപ്രസിഡൻ്റ് പുഷ്പൻ നമ്പ്യത്ത്, സെക്രട്ടറി ബ്രിജിലാൽ പി.എൽ. ലാൽഭവൻ തുടങ്ങിയവർ നേതൃത്വം നൽകി.