
വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടത്തി.
വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടത്തി. 2003ൽ പ്രവർത്തനം ആരംഭിച്ച ക്ലബ്ബിൻ്റെ 21-ാമത് വാർഷികമാണ് നടത്തിയത്.
ക്ലബ്ബ് പ്രസിഡൻ്റ് പി.എ. സുധീരൻ്റെ അധ്യക്ഷതയിൽ ക്ലബ്ബ് ഹാളിൽ കൂടിയ യോഗം മുൻ ഡിസ്ട്രിക് ഗവർണർ കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
ചാർട്ടർ സെക്രട്ടറി വിൻസൻ്റ് കളത്തറ , ഫൗണ്ടേഷൻ മെമ്പർ ഡി.നാരായണൻ നായർ, മുൻ പ്രസിഡൻ്റുമാരായ രാജൻ പൊതി , എം. സന്ദീപ്, ജീവൻശിവറാം ,എൻ. കെ.സെബാസ്റ്റ്യൻ’, എം.ബി. ഉണ്ണികൃഷ്ണൻ, ടി. കെ. ശിവ പ്രസാദ്,എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലബ്ബിൻ്റെ ഈ വർഷത്തെ വൊക്കേഷണൽ സർവീസ് അവാർഡ് ഇടയാഴം തേജസ് സ്പെഷ്യൽ സ്കൂൾ അധ്യാപിക ഗിരിജാകുമാരിക്ക് സമ്മാനിച്ചു. വൈക്കംതെക്കെനടയിലുള്ള കിഴക്കെവളാലിൽ പുഷ്പയുടെ വീട് പണി പൂർത്തിയാക്കുന്നതിനായി 33000 രൂപയും നല്കി.
യോഗത്തിൽ ജീവൻ ശിവറാം , ജോയി മാത്യു, വിൻസെൻ്റ് കളത്തറ , ഡി.നാരായണൻ നായർ ടി.കെ.ശിവപ്രസാദ്, രാജൻ പൊതി, എം.സന്ദീപ്, ദിലീപ് കൃഷ്ണൻ,എൻ.കെ. സെബാസ്റ്റ്യൻ, എൻ.വി.സ്വാമിനാഥൻ, ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.