വൈക്കം ഉദയനാപുരം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി: മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

Spread the love

വൈക്കം: വൈക്കം ഉദയനാപുരം പഞ്ചായത്തിലെ ഏഴ്, ഒൻപത് , 10 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. വല്ലകം സെൻ്റ് മേരിസ് പാരീഷ് ഹാളിൽ നടന്ന സംഗമം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പു തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനും ക്ഷേമത്തിനും സർക്കാർ പിൻബലമേകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ടി.ടി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു

സംഗമത്തിൻ്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ സെമിനാറിൽ ഡോ. ജോസ്ജോസഫ് ക്ലാസ് നയിച്ചു.ചലച്ചിത്രപിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്മി,ചലച്ചിത്ര

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധായകൻ സോഹൻ സീനുലാൽ ,ജെൻ്റിൽമാൻ ചിട്ടി ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് ഉടമകെ.ബാബു കേശവൻ, വ്യവസായ പ്രമുഖൻ വി.കെ. മുരളീധരൻ,നാടക നടൻ

പ്രദീപ് മാളവിക എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ആനന്ദവല്ലി ,സംഘാടക സമിതിക ൺവീനർ പി.എം. പ്രൈറ്റി, പഞ്ചായത്ത് അംഗങ്ങളായ രേവതിമനിഷ്, കെ.ദീപേഷ് ദീപാമോൾ തുടങ്ങിയവർ പ്രസംഗിച്ചു.