
വൈക്കം: വൈക്കം വടക്കേ ചെമ്മനത്തുകര എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ ബ്രഹ്മചൈതന്യ ക്ഷേത്രത്തിൻ്റെ 12-ാമത് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് തുടക്കമായി.
ഫെബ്രുവരി രണ്ടിന് 11.30നും 12.15നും മധ്യേ അഷ്ടബന്ധം ചാർത്തി നവീകരണ കലാശാഭിഷേകത്തോടെ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ സമാപിക്കും.ക്ഷേത്രം തന്ത്രികൾ ബ്രഹ്മശ്രീ സുരേഷ് തന്ത്രി മണിടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് വിഗ്രഹ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ നടക്കുന്നത്. ഗണപതി പൂജ, ആചാര്യവരണം, പ്രസാദ ശുദ്ധിക്രിയകൾ, മഹാ മൃത്യുഞ്ജയ ഹോമം എന്നിവ നടന്നു.
ശ്രീനാരായണ ഗുരുദേവ ക്ഷേത്ര മണ്ഡപത്തിൻ്റേയും ക്ഷേത്രമുറ്റം കരിങ്കല്ല് പാകിയതിൻ്റേയും സമർപ്പണം എസ്എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് ബിനേഷ് പ്ലാത്താനത്ത് നിർവഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വൈകുന്നേരം 5.30ന് അധിവാസഹോമം, പരികലശപൂജകൾ,6.30 ന് വിശേഷാൽ ദീപാരാധന.ഫെബ്രുവരി രണ്ടിന് രാവിലെ 11.30 നും 12.15നും മധ്യേ അഷ്ടബന്ധം ചാർത്തിനവീകരണകലശാഭിഷേകം.തുടർന്ന് മഹാഗുരുപൂജ. വിഗ്രഹ പ്രതിഷ്ഠാ വാർഷിക
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രികൾ ബ്രഹ്മശ്രീ സുരേഷ് തന്ത്രി മണിട്, ക്ഷേത്രം മേൽശാന്തി എം.ഡി.ഷിബുശാന്തി പട്ടശേരി, ശാഖായോഗം പ്രസിഡൻ്റ് പുഷ്പൻ നമ്പ്യത്ത്,വൈസ് പ്രസിഡൻ്റ് അഭിലാഷ് തുണ്ടത്തിൽ,സെക്രട്ടറി ബ്രിജിലാൽ ലാൽഭവൻ, ബാലവേദി അധ്യാപകൻ വി.വി.
കനകാംബരൻ, യൂണിയൻ കമ്മറ്റി അംഗങ്ങളായ ലക്ഷ്മണൻ അരിശേരി, ജയകുമാർ കോട പള്ളി കരിയിൽ, വനിതാ സംഘം പ്രസിഡൻ്റ് ഷൈല അനിരുദ്ധൻ, സെക്രട്ടറി സുമ കുസുമൻതുടങ്ങിയവർ നേതൃത്വം നൽകും.