മുഖം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വൈക്കത്ത് സെക്കുലർ മീറ്റ് സംഘടിപ്പിച്ചു: കേരള സംഗീത നാടക അക്കാദമി മുൻ വൈസ്ചെയർമാൻ സേവ്യർപുൽപാട്ട് ഉദ്ഘാടനം ചെയ്തു.

Spread the love

വൈക്കം :മുഖം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സെക്കുലർ മീറ്റ് സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി മുൻ വൈസ്ചെയർമാൻ സേവ്യർ പുൽപാട്ട് ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

അംബരീഷ് ജി വാസുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന അവാർഡ് ജേതാവ് പ്രദീപ് മാളവിക, ഗാനരചയിതാവ് അജീഷ് ദാസൻ , ഗായകൻ ബി

.ഹരി കൃഷ്ണൻ , റിട്ട. ജസ്റ്റിസ്പി.കെ.ശശിധരൻ ,ഡി. മനോജ് വൈക്കം, കെ.ആർ.ബിന, രാജൻ അക്കരപ്പാടം, ഡി.ശശിധരൻ, ടി.സി. ശിവകുമാർഎന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പ്രതിഭാ സംഗമം , ചിത്രരചന മത്സരം, ക്വാസ് മത്സരം, ചിത്രകാര സംഗമം എന്നിവ നടത്തി.തുടർന്ന് വയലാർ പി.ഭാസ്കരൻ ഗാനസന്ധ്യയും നടന്നു.