വെക്കത്ത് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ്മരിച്ചു:ടിവിപുരം മൂത്തേടത്തുകാവ് നടുവിലെ പുത്തൻതറ വീട്ടിൽ വിജയൻ്റെ മകൻ വിഷ്ണു (28)വാണ് മരിച്ചത്.

Spread the love

വൈക്കം: റോഡിലെകുഴികൾ നിറഞ്ഞ ഭാഗത്ത് നിയന്ത്രണം വിട്ട സ്കൂട്ടറുകൾ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

video
play-sharp-fill

ടിവിപുരം മൂത്തേടത്തുകാവ് നടുവിലെ പുത്തൻതറ വീട്ടിൽ വിജയൻ്റെ മകൻ വിഷ്ണു (28)വാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെ വൈക്കം -വെച്ചൂർ റോഡിലെ മാരാംവീടിന് സമീപമായിരുന്നു അപകടം.

ജോലി കഴിഞ്ഞ് സുഹൃത്തുക്കൾ രണ്ട് സ്കൂട്ടറുകളിലായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും സ്കൂട്ടർ യാത്രികരായ അഭിജിത്ത്, പ്രിയങ്കൻ, അഭിജിത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിവരെയും നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് വിഷ്ണു മരിച്ചത്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
: