
വൈക്കം: വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിലുള്ള 35ാമത് സത്യസായി സംഗീതോത്സവം നവംബർ 17 മുതല്‍ തെക്കേ നടയിലെ സത്യസായി മന്ദിരത്തില്‍ നടക്കും.
സത്യസായി ജയന്തി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീതോത്സവത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കാലാകാരൻമാർ പങ്കെടുക്കും.
17ന് വൈകിട്ട് 5 ന് ടി.പി.വിവേക് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ഭജൻ, 6.15ന് പെരുമ്പാവൂർ രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ ഊത്തുകാട് വെങ്കടകവി രചിച്ച ശ്രീ കാമാക്ഷി നവാവരണ കൃതികളുടെ ആലാപനം, 18ന് വൈകിട്ട് 5.15ന് ബിലഹരി എസ്. മാരാരുടെ സോപാനസംഗീതം, വൈകിട്ട് 6.15ന് ഡോ. എം എൻ മൂർത്തി , സരസ്വതി മൂർത്തി എന്നിവരുടെ വയലിൻകച്ചേരി,
19ന് വൈകിട്ട് 4ന് ഭജന, 5ന് വേദഭാസ്കർ, വിജയ ഭാസ്കർ എന്നിവരുടെ സംഗീതസദസ്, 6.30ന് എം. മുത്തുകൃഷ്ണയുടെ സംഗീതസദസ്,
20ന് വൈകിട്ട് 4ന് വൈക്കം ശ്രീജിത്തിന്റെ വീണകച്ചേരി, 5ന് വൈക്കം പ്രശാന്തന്റെ സംഗീതസദസ്, 6.30ന് ഡോക്ടർ പ്രിയദർശിനി സുനിലിന്റെ സംഗീതസദസ്, 21ന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് 4ന് മീനാക്ഷി വർമ്മയുടെ സംഗീതസദസ്, 5ന് ഡോ.വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്, 6.30ന് മിഥുൻ ജയരാജിന്റെ സംഗീതസദസ്, 22ന് വൈകിട്ട് 4ന് വിശാല്‍ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതസദസ്, 5ന് ഡോ.ജി. ഭുവനേശ്വരിയുടെ സംഗീതസദസ്, 6.30ന് ചേപ്പാട് വാമനൻ നമ്ബൂതിരിയുടെ സംഗീതസദസ്.
ജയന്തി ദിനമായ 23ന് രാവിലെ 5ന് ഓംകാരം, സുപ്രഭാതം, നഗര സങ്കീർത്തനം, വേദജപം, 7ന് ലക്ഷ്മി ഹരിഹര സുബ്രഹ്മണ്യത്തിന്റെ വീണകച്ചേരി, 8ന് ഡോ.എൻ. ജെ. നന്ദിനി അവതരിപ്പിക്കുന്ന സംഗീതസദസ്, 9.30ന് പ്രൊഫ. പി. ആർ.
കുമാരകേരള വർമ്മയുടെ സംഗീതസദസ്, 10.30ന് പഞ്ചരത്ന കീർത്തനാലാപനം, ഉച്ചക്ക് 1ന് അഭിരാമി, പാർവതി എന്നിവരുടെ സംഗീതസദസ്, 2 ന് സായികൃഷ്ണന്റെ സംഗീതസദസ്. വൈകിട്ട് 5ന് പ്രത്യേക ജന്മദിന സംഗീതാരാധനയായ ഝൂല എന്നിവയാണ് പ്രധാന പരിപാടികള്‍



