video
play-sharp-fill

നിക്ഷേപ സാമ്പത്തിക സമാഹരണ ഇടപാടുകളിൽ മികച്ച പ്രവർത്തനം:സംസ്ഥാനതല അവാർഡ് നേടി വൈക്കം സെൻട്രൽ ഹൗസിംഗ് സഹകരണ സംഘം.

നിക്ഷേപ സാമ്പത്തിക സമാഹരണ ഇടപാടുകളിൽ മികച്ച പ്രവർത്തനം:സംസ്ഥാനതല അവാർഡ് നേടി വൈക്കം സെൻട്രൽ ഹൗസിംഗ് സഹകരണ സംഘം.

Spread the love

വൈക്കം: നിക്ഷേപ സാമ്പത്തിക സമാഹരണ ഇടപാടുകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഹൗസിംഗ് സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാനതല അവാർഡ് വൈക്കം സെൻട്രൽ

ഹൗസിംഗ് സഹകരണ സംഘം നേടി. സെൻട്രൽ ഹൗസിംഗ് ഫെഡറേഷൻ ഏർപ്പെടുത്തിയ അവാർഡ് സ്റ്റേറ്റ് ഹൗസിംഗ് ഫെഡറേഷൻ എറണാകുളത്ത് സംഘടിപ്പിച്ച യോഗത്തിൽ

ഫെഡറേഷൻ പ്രസിഡൻറ് കെ.സി. അബുവിൽ നിന്നും സംഘം പ്രസിഡൻറ് എസ്. ജയപ്രകാശ്, സംഘം സെക്രട്ടറി ഝാൻസി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാസവൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.യോഗത്തിൽ ഫെഡറേഷൻ വൈസ് പ്രസിഡൻറ് ജോർജ് മാമൻ കൊണ്ടൂർ,മാനേജിംഗ് ഡയറക്ടർ പി.വി. വത്സരാജ്,ഫെഡറേഷൻ

ഭരണസമിതി അംഗങ്ങളായ വി.എ. കരിം,ഇക്ബാൽ വലിയവീട്ടിൽ, എ. സുകുമാരൻ നായർ,എം.ജെ. ചാക്കോ,

ജെ.അലോഷ്യസ്, പി.ഇ.ജോസ് , കെ.എസ്. മുഹമ്മദ് ഇക്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.