റോട്ടറി ഡിസ്ട്രിക്ട് 3211 ൻ്റെ നേതൃത്വത്തിൽ വൈക്കത്ത് സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് നടത്തി

Spread the love

വൈക്കം: റോട്ടറി ഡിസ്ട്രിക്ട് 3211 ൻ്റെ ഈ വർഷത്തെ പ്രോജക്ടായ “ഓപ്പോൾ” വൈക്കം ടൗൺ റോട്ടറി ക്ലബ്ബും ചേർപ്പുങ്കൽ മാർ ശ്ലീവ മെഡിസിറ്റിയും സംയുക്തമായി സ്തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

video
play-sharp-fill

ക്ലബ്ബ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് റൊട്ടേറിയൻ കെ. എസ്. വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടീം ലീഡർ ഡോ. പ്രവീണ ക്യാമ്പിൻ്റെ നടത്തിപ്പി നെ സംബന്ധിച്ചു വിശദീകരിച്ചു.

ക്യാമ്പിൽ 45 പേർ പങ്കെടുത്തു. ടീം അംഗങ്ങളായ സിസ്റ്റർ ലിഡിയ , റോസ്മേരി, ജോർജ്ജ് റോട്ടേറിയൻമാരായ ജീവൻശിവറാം , ടി.രാജേന്ദ്രൻ, പി.സി. സുധീർ, എൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ. സെബാസ്റ്റ്യൻ, ഡോ.മനോജ്, പി.എ. സുധീരൻ, ജോയി മാത്യു റാണി വിനോദ്, റാണി സെബാസ്റ്റ്യൻതുടങ്ങിയവർ പങ്കെടുത്തു