ഇരുചക്ര വാഹനം കായലിലേക്ക് മറിഞ്ഞു: ഇഷ്ടിക കയറ്റി വന്ന മിനിലോറിയും ഇവിടെ മറിഞ്ഞിട്ടുണ്ട്: ഇനിയെങ്കിലും വൈക്കം പനമ്പുകാട് കലുങ്ക് പുനർ നിർമ്മിക്കണമെന്ന് നാട്ടുകാർ.

Spread the love

വൈക്കം: വൈക്കം-പനമ്പുകാട് റോഡിലെ കാലപ്പഴക്കത്താല്‍ ജീർണിച്ച്‌ തകർച്ചാ ഭീഷണിയിലായ പനമ്പുകാട് കലുങ്ക് പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി.

പനമ്പുകാട് നാട്ടുതോട് കായലുമായിചേരുന്ന ഭാഗത്ത് 30 വർഷം മുമ്പ് നിർമിച്ച കലുങ്കാണ് തകർച്ചാഭീഷണിയിലായത്. പാലത്തിന്‍റെ അടിഭാഗത്ത് കോണ്‍ക്രീറ്റ് അടർന്ന് തുരുമ്പിച്ച്‌ ജീർണിച്ച കമ്പികള്‍ തെളിഞ്ഞ നിലയിലാണ്.

പാലത്തിനോടു ചേർന്ന് ഉണ്ടായിരുന്ന കല്‍ക്കെട്ട് തകർന്നിട്ട് നാളുകളായി. കല്‍ക്കെട്ട് തകർന്ന ഭാഗത്തുകൂടി ഇരുചക്ര വാഹന യാത്രികൻ ഏതാനും മാസം മുമ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായലിലേക്ക് വീണിരുന്നു. നാട്ടുകാർ കണ്ട് ഉടൻ രക്ഷിച്ചതിനാല്‍ ആളപായം ഒഴിവായി. ഇഷ്ടിക കയറ്റി വന്ന മിനിലോറിയും ഇവിടെ മറിഞ്ഞിട്ടുണ്ട്.