play-sharp-fill
വേറിട്ട ഓണാഘോഷം നടത്തി വൈക്കം കിഴക്കുഞ്ചേരി തെക്കേമുറി എൻ എസ് എസ് കരയോഗം:മുതിർന്ന അംഗങ്ങൾക്ക് ഓണസമ്മാനം : കുരവയിടൽ, ആർപ്പുവിളി, ഗാനാലാപനം തുടങ്ങി കൗതുകം നിറഞ്ഞ പരിപാടികൾ

വേറിട്ട ഓണാഘോഷം നടത്തി വൈക്കം കിഴക്കുഞ്ചേരി തെക്കേമുറി എൻ എസ് എസ് കരയോഗം:മുതിർന്ന അംഗങ്ങൾക്ക് ഓണസമ്മാനം : കുരവയിടൽ, ആർപ്പുവിളി, ഗാനാലാപനം തുടങ്ങി കൗതുകം നിറഞ്ഞ പരിപാടികൾ

വൈക്കം: വൈക്കം കിഴക്കുഞ്ചേരി തെക്കേമുറി എൻ എസ് എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബമേളയും ശ്രദ്ധേയമായി.

പുഴ വായിക്കുളങ്ങര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബമേളയും കരയോഗം പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്തു . ഓഡിറ്റോറിയത്തിൻ്റെ മുന്നിൽ വർണാഭമായ പൂക്കളം തീർത്താണ് ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചത്.

യോഗത്തിൽ കരയോഗം സെക്രട്ടറി കെ.എൻ നാരായണൻനായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രമോദ് ചന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി എ. ചന്ദ്രശേഖരൻനായർ,ട്രഷറർ ടി.നന്ദകുമാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് കുരവയിടൽ, ആർപ്പുവിളി, ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും കുട്ടികളും

മുതിർന്നവരും അവതരിപ്പിച്ചു. കരയോഗത്തിന്റ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി മാതൃകാദമ്പതിമാരെയും മുതിർന്ന അംഗങ്ങളേയും ഓണസമ്മാനം നൽകി ആദരിച്ചു.