
വൈക്കം: ഓണത്തിനു മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായ ഇന്നലെ വൈക്കത്തെ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്‌ഥാപനങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലും പൂക്കളം ഒരുക്കിയും ഓണസദ്യയുണ്ടും കലാ-കായിക മത്സരങ്ങള്‍ നടത്തിയുമാണ് ഓണം ആഘോഷിച്ചത്.
എസ്.എന്‍.ഡി.പി യോഗം വനിതാ സംഘം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. യൂണിയന്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷ് ഉദ്‌ഘാടനം ചെയ്‌തു.വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു അധ്യക്ഷത വഹിച്ചു.
യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം ഡയറക്‌ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, അസി. സെക്രട്ടറി പി.പി സന്തോഷ്, സെന്‍ സുഗുണന്‍, എം.എസ് രാധാകൃഷ്‌ണന്‍, ബിജു തുരുത്തുമ്മ, വനിതാ യൂണിയന്‍ സെക്രട്ടറി സിനി പുരുഷോത്തമന്‍, രമ സജീവന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എം മനു, സെക്രട്ടറി രമേശ് കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശ്രയ സന്നദ്ധസേവന സംഘടനയുടെ നേതൃത്വത്തില്‍ വല്ലകം ജീവനിലയത്തിലെ അന്തേവാസികള്‍ക്കൊപ്പം നടത്തിയ ഓണാഘോഷ പരിപാടികള്‍ വൈക്കം ഡി.വൈ.എസ്.പി ടി.ബി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. ആശ്രയ ചെയര്‍മാന്‍ പി.കെ മണിലാല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേര്‍സണ്‍ പ്രീത രാജേഷ്, എം.വി മനോജ്, പി.ഡി ജോര്‍ജ്, വര്‍ഗീസ് പുത്തന്‍ചിറ, ഇടവട്ടം ജയകുമാര്‍, ബി.ചന്ദ്രശേഖരന്‍, പി.വി ഷാജി, വി.അനൂപ്, സന്തോഷ് ചക്കനാടന്‍, ബീന വിനോദ്, ടി.ആര്‍ ശശികുമാര്‍, സി.സുരേഷ്‌കുമാര്‍, പി.ഡി ബിജിമോള്‍, രാജശ്രീ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവനിലയത്തിലെ അന്തേവാസികള്‍ക്ക് ഓണ സദ്യയും ഓണപ്പുടവയും നല്‍കി. ആശ്രയ അംഗങ്ങളും, ജീവനിലയത്തിലെ അന്തേവാസികളും ചേര്‍ന്നു ഓണപാട്ടും പാടി.
തിരുവിതാംകൂര്‍ ദേവസ്വം സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം യൂണിറ്റിന്റെ ഓണാഘോഷവും, കുടുംബസംഗമവും വൈക്കം സമൂഹം ഹാളില്‍ വിവിധ പരിപാടികളോടെ നടത്തി. ശബരിമല മുന്‍ മേല്‍ശാന്തി എന്‍.ദാമോധരന്‍ പോറ്റി ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് വി.എന്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ഡി.ബേബി ശശികല, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, കൗണ്‍സിലര്‍ കെ.ബി ഗിരിജാകുമാരി, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എന്‍.ശ്രീധരശര്‍മ, അസി. ദേവസ്വം കമ്മീഷണര്‍ സി.എസ് പ്രവീണ്‍കുമാര്‍, കലാപീഠം മാനേജര്‍ ആര്‍.ബിന്ദു വേണുഗോപാല്‍, നാരായണന്‍ ഉണ്ണി, ജെസീന ചെറിയുരുത്ത്, രക്ഷാധികാരി വി.എസ് രാജഗോപാലന്‍ നായര്‍, ജോയിന്റ് സെക്രട്ടറി സി.വി പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം: വൈക്കം പ്രൈവറ്റ് ബസ് സ്‌റ്റാന്റ് കലോപാസന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്ക്ല ബ്ബിന്റെ 42-ാമത് വാര്‍ഷികവും ഓണാഘോഷവും നാളെ മുതല്‍ എട്ടുവരെ കലോപാസന നഗറില്‍ നടത്തും. നാടന്‍ പാട്ട്, സിനിമാറ്റിക് ഡാന്‍സ്, കൈകൊട്ടി കളി, കലാകായിക മത്സരങ്ങള്‍, മെഗാഷോ, നാടകം, സാംസ്‌കാരിക സമ്മേളനം എന്നിവയാണ് പരിപാടികള്‍.ബ്രഹ്‌മമംഗലം: തുരുത്തുമ്മ സൗഹൃദ കൂട്ടായ്‌മയുടെ ഓണാഘോഷം ഏഴിന് എസ്.എന്‍.ഡി.പി യോഗം തുരുത്തുമ്മ ശാഖാ മൈതാനിയില്‍ നടക്കും. സാംസ്‌കാരിക സംഗമം, വൈക്കം മാളവിക അവതരിപ്പിക്കുന്ന നാടകം ജീവിതത്തിന് ഒരു ആമുഖം എന്നിവയാണ് പ്രധാന പരിപാടികള്‍.