വൈക്കംതാലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റായി പി ജി എം നായർ കാരിക്കോടിനെ തെരഞ്ഞെടുത്തു.

Spread the love

വൈക്കം: വൈക്കംതാലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റായി പി ജി എം നായർ കാരിക്കോടിനെ തെരഞ്ഞെടുത്തു. ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 15 സീറ്റിലും യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയിലെ മുഴുവൻ സ്ഥാനങ്ങളിലും നിലവിലെ ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

video
play-sharp-fill

കെ എൻ എൻ സ്മാരക എൻ എസ് എസ് ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ബൂത്തിൽ രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
യൂണിയൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പി ജി എം നായർ നിലവിലെ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആയിരുന്നു.

താലൂക്ക് എസ് എസ് എസ് യൂണിയൻ പ്രസിഡൻറ്, പ്രതിനിധി സഭാംഗം, കരയോഗം പ്രസിഡൻ്റ് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം മികച്ച സംഘാടകനും വാഗ്മിയുമാണ്. വൈക്കം ശ്രീമഹാദേവ കോളജ് ഡയറക്ടർ ഉൾപ്പെടെ നിരവധി സ്ഥാനങ്ങളിലും പ്രവർത്തിച്ച് വരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിയൻ വൈസ് പ്രസിഡൻ്റായി കല്ലറ പെരുന്തുരുത്ത് കരയോഗം പ്രസിഡൻ്റ് പി. വേണുഗോപാൽ തെരഞ്ഞെടുക്കപ്പെട്ടു. പി.എസ്.വേണുഗോപാൽ (തലയോലപ്പറമ്പ്), പി.എൻ. രാധാകൃഷ്ണൻ (വൈക്കം ടൗൺ), കെ.എൻ. സഞ്ജീവ് (മാഞ്ഞൂർ),വി.എൻ. ദിനേശ് കുമാർ (കടുത്തുരുത്തി), പി.ജി . പ്രദീപ് (ചെമ്പ്), വി.കെ.ശ്രീകുമാർ

(മുളക്കുളം),എം.ആർ.അനിൽകുമാർ (ഉദയനാപുരം), ജി.സുരേഷ് ബാബു (തലയാഴം), ശ്രീനിവാസ് കൊയ്ത്താനം (പുതുശേരിക്കര), എ.അരുൺ (ഞീഴൂർ), കെ.എൻ.നാരായണൻനായർ (മറവൻതുരുത്ത്), പി.അനിൽകുമാർ (വെച്ചൂർ), എസ്.യു. കൃഷ്ണകുമാർ (വൈക്കം) എന്നിവരാണ് യൂണിയൻ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ.

യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റായി എൻ.മധു (വെള്ളൂർ) വിനെയും കമ്മറ്റി അംഗങ്ങളായി കെ. അജിത്ത് (മിഠായിക്കുന്നം), മനോജ് കൃഷ്ണ കരിപ്പായിൽ (വല്ലകം), ആർ. പ്രദീപ്കുമാർ (വടയാർ), ടി.എസ്.വിജയൻ നായർ (മേമ്മുറി) എന്നിവരെയും തെരഞ്ഞെടുത്തു. മാന്നാർ കരയോഗം സെക്രട്ടറി വി.എസ്.പത്മകുമാർ യൂണിയൻ ഇലക്ട്രൽ റോൾ മെമ്പറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

താലൂക്കിലെ 97 കരയോഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തിയത്.
എൻ എസ് എസ് ഇൻസ്പെക്ടറും കോട്ടയം യൂണിയൻ സെക്രട്ടറിയുമായ എ. എം.രാധാകൃഷ്ണൻ നായർ മുഖ്യ വരണാധികാരിയായിരുന്നു. വൈക്കം യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ സഹവരണാധികാരിയായി.