ദുഃഖവെള്ളി ദിനത്തിൽ വൈക്കം നഗരത്തില്‍ 11 ഇടവക പള്ളികള്‍ പങ്കെടുക്കുന്ന പരിഹാര പ്രദക്ഷിണം: ഓരോ ദേവാലയങ്ങളില്‍ നിന്നും വൈകിട്ട് 4ന് പരിഹാര പ്രദക്ഷിണങ്ങള്‍ പുറപ്പെട്ട് നഗരംചുറ്റി വെല്‍ഫയർ സെന്ററില്‍ സമാപിക്കും.

Spread the love

വൈക്കം: വൈക്കം സെന്റ്.ജോസഫ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള 19 ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ദുഖവെള്ളിയാഴ്ച ആചരിക്കും.

video
play-sharp-fill

നാളെ രാവിലെ 6.30ന് ദേവാലയങ്ങളില്‍ ദുഖവെള്ളിയുടെ തിരുകർമ്മങ്ങള്‍ തുടങ്ങും. കുർബാന, കുരിശിന്റെ വഴി, പ്രദക്ഷിണം, കുരിശ് ചുംബനം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

വൈകിട്ട് 4ന് വൈക്കം നഗരത്തില്‍ 11 ഇടവക പള്ളികള്‍ പങ്കെടുക്കുന്ന പരിഹാര പ്രദക്ഷിണം നടക്കും. ഓരോ ദേവാലയങ്ങളില്‍ നിന്നും വൈകിട്ട് 4ന് പരിഹാര പ്രദക്ഷിണങ്ങള്‍ പുറപ്പെട്ട് നഗരംചുറ്റി വെല്‍ഫയർ സെന്ററില്‍ സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യേശുദേവന്റെ പീഢാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രദക്ഷിണങ്ങളില്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കും. വിശ്വാസികള്‍ മരക്കുരിശുകളുമേന്തി കുരിശിന്റെ വഴിയേ ധ്യാനിച്ചുകൊണ്ടാണ് പരിഹാര പ്രദക്ഷിണം നഗരംചുറ്റുന്നത്. വൈകിട്ട് 5ന് പരിഹാര പ്രദക്ഷിണം വെല്‍ഫയർ സെന്ററില്‍ എത്തിച്ചേരും.

തുടർന്ന് കലൂർ റിനൂവല്‍ സെന്റർ ഡയറക്ടർ ഫാ.ജോഷി പുതുശേരി പീഢാനുഭവ സന്ദേശം നല്‍കും. ഫൊറോനാ പള്ളി വികാരി ഫാ.ബർക്കുമാൻസ് കൊടയ്ക്കല്‍, നടേല്‍പളളി വികാരി ഫാ.ആന്റണി പരവര എന്നിവർ നേതൃത്വം നല്‍കും.