നിശ്ചല ദൃശ്യങ്ങൾ, കലാരുപങ്ങൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ നഗരം ചുറ്റിയുള്ള ഘോഷയാത്രയോടെ വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആചരിച്ചു.

Spread the love

വൈക്കം: ഭാരതത്തിൻ്റെ 76- മത് റിപ്പബ്ലിക്ക് ദിനം വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ സൂചിതമായി ആചരിച്ചു. നഗരത്തിലെ എഴു സ്ക്കൂളുകളിൽ നിന്നും എൻസിസി ,സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, നിശ്ചല ദൃശ്യങ്ങൾ, കലാരുപങ്ങൾ, വാദ്യമേളങ്ങൾ എന്നിവയുടെ

video
play-sharp-fill

അകമ്പടിയോടെ നഗരം ചുറ്റി ഘോഷയാത്ര വൈക്കം കായലോരത്തെ സർക്കാർ അതിഥിമന്ദിര അങ്കണത്തിൽ സംഗമിച്ചു.

മികച്ച രീതിയിൽ റിപ്പബ്ലിക് ദിനഘോഷയാത്ര സംഘടിപ്പിച്ച സ്ക്കൂളുകൾക്കു് ട്രോഫികൾ നല്കി. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ച യോഗം നഗരസഭ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയർപേഴ്സൺ പ്രീതരാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ലേഖാ ശ്രീകുമാർ , സിന്ധു സജീവൻ, എസ്.ഹരിദാസൻനായർ, എൻ. അയ്യപ്പൻ, ബിന്ദുഷാജി,

നഗരസഭകൗൺസിലർമാരായ കെ.പി.സതീശൻ, അശോകൻ വെള്ളവേലി, ഗിരിജാകുമാരി

രേണുക രതീഷ്, രാധികാശ്യാം എംകെ. മഹേഷ്, ലേഖഅശോകൻ, എബ്രഹാം പഴയകടവൻ തുടങ്ങിയവർ പ്രസംഗിച്ചു.